പ​ത്ത​നം​തി​ട്ട​യു​ടെ ക​രു​ത​ലി​ന ് മ​ന്ത്രി​യു​ടെ ഫ്ളാ​ഗ്ഓ​ഫ്
Friday, August 16, 2019 10:27 PM IST
പ​ത്ത​നം​തി​ട്ട: വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലെ ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി പ​ത്ത​നം​തി​ട്ട ജി​ല്ലാ ഭ​ര​ണ​കൂ​ടം ശേ​ഖ​രി​ച്ച അ​വ​ശ്യ​വ​സ്തു​ക്ക​ളു​മാ​യി വാ​ഹ​ന​ങ്ങ​ൾ പു​റ​പ്പെ​ട്ടു. വ​യ​നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ട മൂ​ന്നു വാ​ഹ​ന​ങ്ങ​ൾ മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ഫ്ളാ​ഗ്ഓ​ഫ് ചെ​യ്തു. ’സ്നേ​ഹ​പൂ​ർ​വം വ​യ​നാ​ടി​ന്’ എ​ന്ന പേ​രോ​ടു​കൂ​ടി​യാ​ണ് വാ​ഹ​ന​ങ്ങ​ൾ പു​റ​പ്പെ​ട്ട​ത്.
പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നും മൂ​ന്നു ട്ര​ക്കു​ക​ളും തി​രു​വ​ല്ല​യി​ൽ നി​ന്നു ര​ണ്ടു ട്ര​ക്കു​ക​ളു​മാ​ണു യാ​ത്ര തി​രി​ച്ച​ത്.
ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റ്, പ്ര​മാ​ടം രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം, തി​രു​വ​ല്ല ഡ​യ​റ്റ് എ​ന്നി​വ​ട​ങ്ങ​ളി​ൽ ശേ​ഖ​രി​ച്ച സാ​ധ​ന​ങ്ങ​ളാ​ണു വ​യ​നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യ​ത്. വ​ൻ​ദു​ര​ന്തം നേ​രി​ടു​ന്ന വ​യ​നാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​ണ് ഇ​വി​ടെ സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത്. വ​യ​നാ​ട് ജി​ല്ല​യി​ലേ​ക്കു കൂ​ടു​ത​ൽ സാ​ധ​ന​ങ്ങ​ൾ ആ​വ​ശ്യ​മു​ണ്ടെ​ന്ന ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​റി​യി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ദ്യ​ലോ​ഡു​ക​ൾ അ​വി​ടേ​ക്ക് അ​യ​ച്ച​തെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ പി.​ബി നൂ​ഹ് പ​റ​ഞ്ഞു.
ആ​ന്‍റോ ആ​ന്‍റ​ണി എം.​പി, വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ, ജി​ല്ലാ ക​ള​ക്ട​ർ പി.​ബി നൂ​ഹ്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി ​ജ​യ​ദേ​വ്, മൗ​ണ്ട് സി​യോ​ണ്‍ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ കെ ​മാ​ത്യു തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.