സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ​പ​ത്ത​നം​തി​ട്ട​യി​ൽ
Sunday, August 18, 2019 10:26 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ പ​ങ്കെ​ടു​ക്കു​ന്ന ജി​ല്ലാ​ത​ല പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് 31ന് ​പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ക്കും.
മാ​ക്കാം​കു​ന്ന് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന അ​ദാ​ല​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന് പോ​ലീ​സ് മേ​ധാ​വി നേ​രി​ട്ട് പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കും. രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നു​വ​രെ​യു​ള്ള സ​മ​യ​ത്ത് മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക് പ​രാ​തി​ക​ൾ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കു നേ​രി​ട്ടു ന​ൽ​കാം.
പ​രാ​തി ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ത​ങ്ങ​ളു​ടെ താ​മ​സ​സ്ഥ​ല​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലോ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​ൾ​പ്പെ​ടു​ന്ന ഡി​വൈ​എ​സ്പി കാ​ര്യാ​ല​യ​ത്തി​ലോ 26 വ​രെ ന​ൽ​കാം. പ​രാ​തി​ക​ൾ 9497908554, 9497961078 എ​ന്നീ ന​ന്പ​രു​ക​ളി​ലൂ​ടെ​യും ര​ജി​സ്റ്റ​ർ ചെ​യ്യാം.
അ​ദാ​ല​ത്തി​നെ സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും ഈ ​ന​ന്പ​രു​ക​ളി​ൽ ല​ഭ്യ​മാ​കും. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ലെ എ​ല്ലാ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കും.