എ​സ്പി​സി പ്രോ​ജ​ക്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്തു
Sunday, August 18, 2019 10:26 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ വി​വി​ധ എ​സ്പി​സി സ്കൂ​ളു​ക​ളി​ൽ നി​ന്നും കേ​ഡ​റ്റു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ഹ​രി​ച്ച ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ ദു​രി​ത​ബാ​ധി​ത​ർ​ക്ക് വി​ത​ര​ണം ചെ​യ്തു.
തി​രു​വ​ല്ല, പു​ളി​ക്കീ​ഴ്, കോ​യി​പ്രം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ പ​രി​ധി​യി​ലെ വി​വി​ധ ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ഡ​റ്റു​ക​ൾ നേ​രി​ട്ടാ​ണ് ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്തു​നി​ന്നും ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ളു​മാ​യി പു​റ​പ്പെ​ട്ട വാ​ഹ​നം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി.​ജ​യ​ദേ​വ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ പ്ര​ദീ​പ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ട്ടേ​ക്കാ​ട്, ക​രീ​ല​മു​ക്ക്, മേ​പ്രാ​ൽ, പൊ​ടി​യാ​ടി, അ​മി​ച്ച​ക​രി, പു​ളി​ക്കീ​ഴ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ വി​വി​ധ ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​വ വി​ത​ര​ണം ചെ​യ്തു. എ​സ്പി​സി കേ​ഡ​റ്റു​ക​ൾ, ഡ്രി​ൽ ഇ​ൻ​സ്ട്ര​ക്ട​ർ​മാ​ർ, പു​ളി​ക്കീ​ഴ്, തി​രു​വ​ല്ല സ്റ്റേ​ഷ​നു​ക​ളി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കാ​ളി​ക​ളാ​യി.