വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ നി​ന്നും പ്രോ​ജ​ക്ട് പ്രൊ​പ്പോ​സ​ലു​ക​ള്‍ ക്ഷ​ണി​ച്ചു
Monday, August 19, 2019 10:18 PM IST
പ​ത്ത​നം​തി​ട്ട: സ​മ​ഗ്ര​ശി​ക്ഷാ അ​ഭി​യാ​ന്‍ ന​ട​പ്പാ​ക്കു​ന്ന സ​ര്‍​ഗ​വി​ദ്യാ​ല​യം പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ നി​ന്നും പ്രോ​ജ​ക്ട് പ്രൊ​പ്പോ​സ​ല്‍ ക്ഷ​ണി​ച്ചു. പ​ഠ​ന ബോ​ധ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​ര്‍​ഗാ​ത്മ​ക​മാ​ക്കു​ന്ന​തി​നും നൂ​ത​ന​ങ്ങ​ളാ​യ വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ള്‍ ഏ​റ്റെ​ടു​ത്തു ന​ട​പ്പി​ക്കു​ന്ന​തി​നും വി​ദ്യാ​ല​യ​ങ്ങ​ളെ പ്ര​ചോ​ദി​പ്പി​ക്കു​ന്ന​തി​നാ​യി ന​ട​ത്തു​ന്ന പ​ദ്ധ​തി​യാ​ണ് സ​ര്‍​ഗ​വി​ദ്യാ​ല​യം. സ​മ​ഗ്ര​ശി​ക്ഷാ അ​ഭി​യാ​ന്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്ക് നൂ​ത​നാ​ശ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി സാ​മ്പ​ത്തി​ക​വും അ​ക്കാ​ദ​മി​ക​വു​മാ​യ പി​ന്തു​ണ ന​ല്‍​കും. ഒ​രു വി​ദ്യാ​ല​യ​ത്തി​ന് പ​ര​മാ​വ​ധി പ​തി​നാ​യി​രം രൂ​പ​യാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്. താ​ത്പ​ര്യ​മു​ള്ള സ്‌​കൂ​ളു​ക​ള്‍ 21ന് ​മു​മ്പ് അ​ത​ാത് ബ്ലോ​ക്ക് റി​സോ​ഴ്‌​സ് സെ​ന്‍റ​റി​ല്‍ പ്രോ​ജ​ക്ട് പ്രെ​പ്പോ​സ​ലു​ക​ള്‍ ന​ല്‍​ക​ണം.

​വ​നി​താാ ഐ​ടി​ഐ​:തീ​യ​തി നീ​ട്ടി

മെ​ഴു​വേ​ലി: ഗ​വ​ണ്‍​മെ​ന്‍റ് വ​നി​താ ഐ​ടി​ഐ​യി​ല്‍ എ​ന്‍​സി​വി​റ്റി സ്‌​കീം പ്ര​കാ​രം ആ​ഗ​സ്റ്റി​ല്‍ ആ​രം​ഭി​ക്കു​ന്ന ഫാ​ഷ​ന്‍ ഡി​സൈ​ന്‍ ടെ​ക്‌​നോ​ള​ജി (ഒ​രു വ​ര്‍​ഷം), ഡ്രാ​ഫ്റ്റ്‌​സ്മാ​ന്‍ സി​വി​ല്‍ (ര​ണ്ട് വ​ര്‍​ഷം) ട്രേ​ഡു​ക​ളി​ലേ​ക്ക് 30 വ​രെ അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ല്‍ വി​വ​രം ഐ​ടി​ഐ​യി​ല്‍ ല​ഭി​ക്കും. ഫോ​ണ്‍: 0468 2259952.