ഹ​രി​ത​ച​ട്ടം പാ​ലി​ക്കു​ന്ന​വ​ര്‍​ക്ക് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​നു​മോ​ദ​നം ‌‌
Monday, August 19, 2019 10:18 PM IST
പ​ത്ത​നം​തി​ട്ട: ഹ​രി​ത​ച്ച​ട്ട പ്ര​കാ​രം ന​ട​പ്പാ​ക്കു​ന്ന പൊ​തു​പ​രി​പാ​ടി​ക​ള്‍, വി​വാ​ഹ​ങ്ങ​ള്‍, ഉ​ത്സ​വ​ങ്ങ​ള്‍, മ​റ്റ് ആ​ഘോ​ഷ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് ശു​ചി​ത്വ​മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​നു​മോ​ദ​നം ന​ല്‍​കും. പ്ലാ​സ്റ്റി​ക്കും ഡി​സ്‌​പോ​സി​ബി​ള്‍ വ​സ്തു​ക്ക​ളും ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ച്ച് വ​ലി​ച്ചെ​റി​യു​ന്ന മ​റ്റ് വ​സ്തു​ക്ക​ളും പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്കി ന​ട​ത്തു​ന്ന പ​രി​പാ​ടി​ക​ള്‍​ക്കാ​ണ് അ​നു​മോ​ദ​നം ന​ല്‍​കു​ക.
ഹ​രി​ത​ച്ച​ട്ട പ്ര​കാ​രം പ​രി​പാ​ടി​ക​ള്‍ ന​ട​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക സ​ഹാ​യം ശു​ചി​ത്വ​മി​ഷ​ന്‍ ന​ല്‍​കും. പ​രി​പാ​ടി​ക​ള്‍ ഗ്രീ​ന്‍ പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം ന​ട​ത്തു​ന്ന​തി​ന് താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ജി​ല്ലാ ശു​ചി​ത്വ​മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 8547931565, 8129447741, 0468 2322014.

പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം ‌‌

പ​ത്ത​നം​തി​ട്ട: 2019 മാ​ര്‍​ച്ച് മാ​സം ന​ട​ന്ന എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യ്ക്കും ഡി​ഗ്രി, പി​ജി, ഡി​പ്ലോ​മ, മ​റ്റ് പ്ര​ഫ​ഷ​ണ​ല്‍ കോ​ഴ്‌​സു​ക​ള്‍ തു​ട​ങ്ങി​യ പ​രീ​ക്ഷ​ക​ള്‍​ക്കും ഫ​സ്റ്റ് ക്ലാ​സ്, ഡി​സ്റ്റിം​ഗ്ഷ​ന്‍ അ​ഥ​വാ ത​ത്തു​ല്യ ഗ്രേ​ഡോ​ടെ വി​ജ​യി​ച്ച പ​ട്ടി​ക​ജാ​തി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ത്തി​ന് ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​ സ​ന ഓ​ഫീ​സ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഫോ​ണ്‍: 0468 2322712.

സ്കൂ​ൾ അ​വ​ധി​

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് പ്ര​വ​ർ​ത്തി​ക്കു​ന്ന ക​വി​യൂ​ർ ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ന് ഇ​ന്ന് അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.