പ​ന്പ​യു​ടെ തീ​രം വീ​ണ്ടും ഇ​ടി​യു​ന്നു
Tuesday, August 20, 2019 10:29 PM IST
പ​ന്പ: മ​ഹാ​പ്ര​ള​യ​ത്തി​നു ശേ​ഷം പ​ന്പ​യു​ടെ തീ​രം സം​ര​ക്ഷി​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മം പാ​ളി.
തീ​രം സം​ര​ക്ഷി​ക്കാ​ൻ മ​ണ​ൽ​നി​റ​ച്ച ചാ​ക്കു​ക​ൾ നി​ര​ത്തി​യി​രു​ന്ന​ത് ഏ​റി​യ​പ​ങ്കും ഒ​ലി​ച്ചു​പോ​യി. ഇ​തോ​ടൊ​പ്പ​മാ​ണ് തീ​രം ഇ​ടി​ഞ്ഞു തു​ട​ങ്ങി​യ​ത്. മ​ഹാ​പ്ര​ള​യം പ​ന്പാ ത്രി​വേ​ണി​ക്ക് വ​ൻ ന​ഷ്ട​മാ​ണു​ണ്ടാ​ക്കി​യ​ത്.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ത്ത​വ​ണ പ്ര​ള​യം നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കി​യ​ത്.ഹി​ൽ​ടോ​പ്പ് പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ദി​വ​സ​വും പ​ന്പാ​ന​ദി​യി​ലേ​ക്ക് ഇ​ടി​ഞ്ഞു താ​ഴു​ക​യാ​ണ്. മ​ഹാ​പ്ര​ള​യ​ത്തി​ൽ ഹി​ൽ​ടോ​പ്പ് പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ന്‍റെ ഒ​രു​വ​ശം മു​ഴു​വ​ൻ ന​ദി​യി​ലേ​ക്ക് ഇ​ടി​ഞ്ഞു​വീ​ണു.
മ​ണ​ൽ​ച്ചാ​ക്ക് അ​ടു​ക്കി​യാ​ണ് സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടി​യ​ത്. ഇ​തോ​ടൊ​പ്പം പ​ന്പ​യു​ടെ തീ​രം ഇ​ടി​യു​ക​യും ചെ​യ്ത​ത് ഭാ​വി​യി​ൽ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത ഏ​റെ​യാ​ണ്. ഹി​ൽ​ടോ​പ്പ് പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടും ക്ര​മേ​ണ ഇ​ല്ലാ​താ​കു​ന്ന സ്ഥി​തി​യാ​ണ്. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് പ​ന്പ​യി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ കോ​ടി ക​ണ​ക്കി​നു രൂ​പ വി​ല​വ​രു​ന്ന മ​ണ്ണ് ഒ​ലി​ച്ച് പോ​കു​ക​യും ചെ​യ്തു.

വ​നം വ​കു​പ്പും ദേ​വ​സ്വം ബോ​ർ​ഡും ത​മ്മി​ലു​ള്ള ത​ർ​ക്ക​മാ​ണ് മ​ണ​ൽ ന​ഷ്ട​മാ​യ​ത്. ലേ​ല​ത്തി​നു വ​ച്ചി​രു​ന്ന മ​ണ​ലാ​ണ് ന​ഷ്ട​മാ​യ​ത്. ക​ഴി​ഞ്ഞ പ്ര​ള​യം ക​ഴി​ഞ്ഞ് വേ​ണ്ട രീ​തി​യി​ൽ സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്താ​തെ​യി​രു​ന്ന​തി​നാ​ലാ​ണ് മ​ണ​ൽ ന​ഷ്ട​മാ​കാ​നും കാ​ര​ണ​മാ​യ​ത്.