ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ലേ​ക്കു യാ​ത്ര ചെ​യ്യാ​ൻ ക​ട​ത്തു​വെ​ള്ളം വേ​ണം
Tuesday, August 20, 2019 10:29 PM IST
പ​ത്ത​നം​തി​ട്ട:ന​ഗ​ര​മ​ധ്യ​ത്തി​ലെ ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ലേ​ക്കും മൃ​ഗാ​ശു​പ​ത്രി​യി​ലേ​ക്കു​മു​ള്ള റോ​ഡി​ലൂ​ടെ യാ​ത്ര സാ​ഹ​സി​കം. മ​ഴ ആ​രം​ഭി​ച്ച​തോ​ടെ റിം​ഗ് റോ​ഡി​ൽ നി​ന്നു​ള​ള മ​ണ്ണു​പാ​ത​യി​ൽ നി​റ​യെ വെ​ള​ള​ക്കെ​ട്ടാ​ണ്.

ജീ​വ​ന​ക്കാ​രും ചി​കി​ത്സ​യ്ക്ക് വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളു​മാ​യി വ​രു​ന്ന​വ​ർ​ക്കും ചെ​ളി​വെ​ള​ള​ത്തി​ൽ ച​വി​ട്ടി​യേ മു​ന്നോ​ട്ടു പോ​കാ​നാ​കൂ. റോ​ഡി​ന് ഇ​രു​വ​ശ​ത്തും വെ​ള​ളം നി​റ​ഞ്ഞ ച​തു​പ്പു​മാ​ണ്. തെ​ന്നി​യാ​ൽ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലെ ഒ​രാ​ൾ പൊ​ക്ക​മു​ള​ള ച​തു​പ്പി​ൽ വീ​ഴും. പ്ര​ദേ​ശം മു​ഴു​വ​ൻ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ കേ​ന്ദ്ര​വു​മാ​ണ്. റോ​ഡി​ന്‍റെ വ​ശ​ത്ത് ക​ഴി​ഞ്ഞ ദി​വ​സം 15 അ​ടി നീ​ള​മു​ള​ള പെ​രു​ന്പാ​ന്പി​നെ ജീ​വ​ന​ക്കാ​രും പ​രി​സ​ര​വാ​സി​ക​ളും ക​ണ്ടി​രു​ന്നു.

മ​ഴ ക​ന​ത്താ​ൽ റോ​ഡും ച​തു​പ്പും തി​രി​ച്ച​റി​യാ​ൻ പ​റ്റാ​ത്ത വെ​ള​ള​ക്കെ​ട്ടാ​ണ്. വാ​ഹ​ന​ങ്ങ​ൾ​ക്ക് കെ​ട്ടി​ട​ത്തി​ന് മു​ന്നി​ലേ​ക്ക് എ​ത്താ​ൻ ക​ഴി​യി​ല്ല. മ​റു​ക​ര ക​ട​ക്കാ​ൻ വ​ള്ള​മോ ച​ങ്ങാ​ട​മോ വേ​ണ്ട സ്ഥി​തി​യാ​ണ്.റിം​ഗ് റോ​ഡി​ൽ നി​ന്ന് കെ​ട്ടി​ട​ത്തി​ലേ​ക്ക് നി​ർ​മി​ച്ച 300 മീ​റ്റ​ർ നീ​ള​ത്തി​ലെ പ്ര​ധാ​ന റോ​ഡാ​ണ് കു​ള​മാ​യി കി​ട​ക്കു​ന്ന​ത്. ര​ണ്ടു ത​വ​ണ​യാ​യി റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യെ​ങ്കി​ലും വെ​ള​ള​ക്കെ​ട്ട് ഒ​ഴി​യു​ന്നി​ല്ല. വേ​ന​ൽ​ക്കാ​ല​ത്ത് പൊ​ടി​ശ​ല്യ​വു​മാ​ണ്.ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ലാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന വെ​റ്റ​റി​ന​റി ഓ​ഫീ​സ്, ജി​ല്ലാ മൃ​ഗാ​ശു​പ​ത്രി തു​ട​ങ്ങി​യ​വ റിം​ഗ് റോ​ഡി​ന് സ​മീ​പ​ത്ത് സ്വ​ന്ത​മാ​യു​ള​ള മൂ​ന്നു നി​ല കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി​യ​ത് 2016ലാ​ണ്.

60 ജീ​വ​ന​ക്കാ​രു​ണ്ട്. ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ്, ജി​ല്ലാ മൃ​ഗാ​ശു​പ​ത്രി, ഉൗ​ർ​ജി​ത ക​ന്നു​കാ​ലി വി​ക​സ​നം ജി​ല്ലാ ഓ​ഫീ​സ്,ആ​നി​മ​ൽ ഡി​സീ​സ് ക​ണ്‍​ട്രോ​ൾ ഓ​ഫീ​സ് (കു​ള​ന്പ്, പേ​വി​ഷം തു​ട​ങ്ങി​യ​വ), കോ​ഴ​ഞ്ചേ​രി, അ​ടൂ​ർ താ​ലൂ​ക്ക് മോ​ണി​റ്റ​റിം​ഗ് ഓ​ഫീ​സ് തു​ട​ങ്ങി​യ​വ​യാ​ണ് ഈ ​കോം​പ്ല​ക്സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.ചി​കി​ത്സ​യ്ക്ക് വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളു​മാ​യി ഒ​രു ദി​വ​സം ശ​രാ​ശ​രി 100 ആ​ളു​ക​ൾ ഇ​വി​ടെ​യെ​ത്തു​ന്നു​ണ്ട്.

രാ​വി​ലെ എ​ട്ടു മു​ത​ൽ രാ​ത്രി എ​ട്ട് വ​രെ​യാ​ണ് മൃ​ഗാ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​രു​ട്ട് വീ​ണാ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള റോ​ഡി​ൽ വെ​ളി​ച്ച​മി​ല്ല.

ന​ഗ​ര​സ​ഭ പ്ര​ത്യേ​ക താ​ത്പ​ര്യ​പ്ര​കാ​രം ന​ൽ​കി​യ സ്ഥ​ല​വും റോ​ഡു​മാ​ണ് ഇ​രു​ട്ടി​ലാ​യി​രി​ക്കു​ന്ന​ത്. റോ​ഡു​നി​ർ​മാ​ണം അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​നം അ​ട​ക്കം ന​ഗ​ര​സ​ഭ ത​യാ​റാ​ക്കി​യ 30 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി വെ​ളി​ച്ചം ക​ണ്ടി​ട്ടി​ല്ല. റോ​ഡ് ഉ​യ​ർ​ത്തി നി​ർ​മി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​നാ​കൂ.

ഇ​തി​നാ​യി റോ​ഡി​നു കു​റു​കെ ക​ലു​ങ്ക് നി​ർ​മി​ക്കേ​ണ്ടി​വ​രും. ന​ഗ​ര​ത്തി​ൽ സെ​ന്‍റ് ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ മു​ന്നി​ലൂ​ടെ​യു​ള​ള ഇ​ടു​ങ്ങി​യ വ​ഴി​യാ​ണ് വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ലെ​ത്താ​നു​ള​ള മ​റ്റൊ​രു മാ​ർ​ഗം. ഇ​തു​വ​ഴി ഒ​രു കാ​റി​ന് പോ​കാ​നു​ള​ള വീ​തി മാ​ത്ര​മാ​ണു​ള​ള​ത്.

പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ഈ ​റോ​ഡി​ൽ പാ​ർ​ക്കു ചെ​യ്യു​ന്ന​തി​നാ​ൽ വെ​റ്റ​റി​ന​റി ഓ​ഫീ​സി​ലേ​ക്ക് എ​ത്താ​ൻ ക​ഴി​യി​ല്ല.