ജി​ല്ലാ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് അ​വ​ശ്യ വ​സ്തു​ക്ക​ൾ ന​ൽ​കി
Tuesday, August 20, 2019 10:29 PM IST
പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യി അ​വ​ശ്യ​വ​സ്തു​ക്ക​ളു​മാ​യി ദ​ക്ഷി​ണ കേ​ര​ള ജ​ന​ത്തു​ൾ മു​ആ​ലീ​മീ​ൻ മേ​ഖ​ല ക​മ്മി​റ്റി​യും കേ​ര​ള മു​സ്ലിം യു​വ​ജ​ന ഫെ​ഡ​റേ​ഷ​നും ക​ള​ക്ട​റേ​റ്റി​ലെ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ലെ​ത്തി. ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹി​ന് മേ​ഖ​ല പ്ര​സി​ഡ​ന്‍റ് സൈ​നു​ദീ​ൻ മൗ​ല​വി സാ​ധ​ന​ങ്ങ​ൾ കൈ​മാ​റി. വ​സ്ത്ര​ങ്ങ​ൾ, അ​രി, വെ​ള്ളം, സോ​പ്പ്, സാ​നി​റ്റ​റി നാ​പ്കി​ൻ തു​ട​ങ്ങി​യാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച​ത്.
ദ​ക്ഷി​ണ കേ​ര​ള ജ​ന​ത്തു​ൾ മു​ആ​ലീ​മീ​ൻ മേ​ഖ​ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൾ റ​ഹിം മൗ​ല​വി, യു​വ​ജ​ന ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് സാ​ദി​ക്ക് മു​സ​ലി​യാ​ർ, ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് ഹു​സൈ​ൻ മൗ​ല​വി, സെ​ക്ര​ട്ട​റി​മാ​രാ​യ മു​ഹ​യു​ദി​ൻ മൗ​ല​വി, സ​ക്കീ​ർ ഹു​സൈ​ൻ മൗ​ല​വി തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.