ഫ​ണ്ടി​ല്ല; ആ​ദി​വാ​സി​ക​ൾ​ക്കു ഭ​ക്ഷ​ണ​വു​മി​ല്ല
Tuesday, August 20, 2019 10:29 PM IST
പ​ത്ത​നം​തി​ട്ട: പ​ണം അ​നു​വ​ദി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ ജി​ല്ല​യി​ലെ ആ​ദി​വാ​സി​ക​ൾ അ​ട​ക്ക​മു​ള്ള​വ​രു​ടെ ഭ​ക്ഷ​ണം മു​ട​ങ്ങു​ന്നു. ഫ​ണ്ടി​ന്‍റെ അ​പ​ര്യാ​പ​ത​ത​യെ തു​ട​ർ​ന്ന് ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളു​ടെ പോ​ഷ​കാ​ഹാ​ര​ക്കു​റ​വ് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ന​ൽ​കി വ​ന്നി​രു​ന്ന 15 ഇ​ന ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി നാ​ലാ​ക്കി വെ​ട്ടി​ചു​രു​ക്കി​യി​രു​ന്നു.
ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി ആ​ശു​പ​ത്രി ചെ​ല​വു​ക​ൾ​ക്കും പ​ണം അ​നു​വ​ദി​ക്കാ​തി​രി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ തേ​ടി​യെ​ത്തു​ന്ന ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന രോ​ഗി​ക​ൾ​ക്ക് ആ​ഹാ​രം വാ​ങ്ങി ന​ൽ​കു​ന്ന​തി​ന് പ്ര​തി​ദി​നം അ​നു​വ​ദി​ച്ചി​രു​ന്ന 150 രൂ​പ​യും രോ​ഗി​ക്കൊ​പ്പം കൂ​ട്ടി​രു​പ്പു​ക്കാ​ർ​ക്ക് ന​ൽ​കി വ​ന്നി​രു​ന്ന 200 രൂ​പ​യും നി​ല​ച്ചു.
ഇ​തോ​ടെ വ​ന​മേ​ഖ​ല​യി​ൽ നി​ന്നും ചി​കി​ൽ​സ തേ​ടി ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​രു​ടെ ഭ​ക്ഷ​ണ​ത്തി​നു​ള്ള തു​ക ക​ണ്ടെ​ത്തു​ന്ന​തി​ന് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള എ​സ്ടി പ്ര​മോ​ട്ട​ർ​മാ​രും ഏ​റെ ദു​രി​ത​പ്പെ​ടു​ക​യാ​ണ്. ഇ​തി​നി​ട​യി​ൽ എ​സ്ടി പ്ര​മോ​ട്ട​ർ​മാ​രു​ടെ ക​ഴി​ഞ്ഞ മാ​സ​ത്തെ ശ​ന്പ​ളം ഇ​നി​യും ന​ൽ​കി​ട്ടു​മി​ല്ല.
ജി​ല്ല​യി​ൽ കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി, പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി, റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്നി​വ​ട​ങ്ങ​ളി​ൾ നാ​ലു പേ​ർ വീ​ത​വും കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഒ​രാ​ളു​ടെ​യും സേ​വ​ന​മാ​ണ് എ​സ്ടി പ്രൊ​മോ​ട്ട​റാ​യി ന​ൽ​കി​യി​ട്ടു​ള്ള​ത്