ആ​റ​ന്മു​ള​യി​ൽ അ​ടു​പ്പി​ലേ​ക്ക് അ​ഗ്്നി പ​ക​ർ​ന്നു, അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ​യ്ക്ക് ഒ​രു​ക്കം തു​ട​ങ്ങി
Wednesday, August 21, 2019 10:33 PM IST
ആ​റ​ന്മു​ള: പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ൽ നാ​ളെ ന​ട​ക്കു​ന്ന അ​ഷ്ട​മി രോ​ഹി​ണി വ​ള്ള​സ​ദ്യ​യ്ക്കു​ള്ള ഒ​രു​ക്കം ആ​രം​ഭി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ മേ​ൽ​ശാ​ന്തി രാ​ജേ​ഷ് പോ​റ്റി ശ്രീ​കോ​വി​ലി​ൽ നി​ന്ന് തെ​ളി​യി​ച്ച ദീ​പം പ​ള്ളി​യോ​ട സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​കു​മാ​ർ കൃ​ഷ്ണ​വേ​ണി​ക്ക് കൈ​മാ​റി. തു​ട​ർ​ന്ന്്് നി​ര​വ​ധി ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഭ​ക്തി​നി​ർ​ഭ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ഉൗ​ട്ടു​പു​ര​യി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ നി​ല​വി​ള​ക്കി​ൽ ദീ​പം കൊ​ളു​ത്തി പ​ള്ളി​യോ​ട സേ​വാ സം​ഘം പ്ര​സി​ഡ​ന്‍റ്് കൃ​ഷ്ണ​കു​മാ​ർ കൃ​ഷ്ണ​വേ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ടു​പ്പി​ൽ മു​ഖ്യ പാ​ച​ക​ക്കാ​ര​ൻ ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള അ​ഗ്നി പ​ക​ർ​ന്നു.

ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് വെ​ണ്‍​പാ​ല, സെ​ക്ര​ട്ട​റി പി.​ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി. ​വി​ശ്വ​നാ​ഥ​പി​ള്ള, ക​ണ്‍​വീ​ന​ർ​മാ​രാ​യ കെ.​പി. സോ​മ​ൻ, എം. ​അ​യ്യ​പ്പ​ൻ​കു​ട്ടി, മു​ര​ളി ജി. ​പി​ള്ള, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം വി​ശ്വ​നാ​ഥ​ൻ നാ​യ​ർ, നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ജ​ഗ​ൻ​മോ​ഹ​ൻ ദാ​സ്്്, കെ. ​ഹ​രി​ദാ​സ്, ആ​ർ. രാ​ജേ​ന്ദ്ര ബാ​ബു, ദേ​വ​സ്വം എ​ഒ അ​ജി​ത് കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ക​രാ​റു​കാ​ര​നാ​യ വി​ജ​യ​ൻ ന​ട​മം​ഗ​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​വ​ർ​ഷ​ത്തെ അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ​താ​ർ ചെ​യ്യു​ന്ന​ത്. 300 പ​റ അ​രി​യു​ടെ സ​ദ്യ​യാ​ണ് ഒ​രു​ക്കു​ന്ന​ത്്.

ഇ​തി​നാ​വ​ശ്യ​മാ​യ വി​ഭ​വ​ങ്ങ​ൾ ഭ​ക്ത​ജ​ന​ങ്ങ​ൾ ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഈ ​വ​ർ​ഷം 50000 പേ​ർ​ക്കാ​ണ് സ​ദ്യ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ​ക്ക് ഉ​പ​യോ​ഗി​ക്കു​വാ​ൻ ആ​വ​ശ്യ​മാ​യ തൈ​ര് ചേ​ന​പ്പാ​ടി ദേ​ശ​ത്തു​നി​ന്നും ആ​ചാ​ര​പ​ര​മാ​യ അ​നു​ഷ്ഠാ​ന​ങ്ങ​ളോ​ടു​കൂ​ടി ഇ​ന്ന് എ​ത്തും. രാ​വി​ലെ 10ന് ​പാ​ള​ത്തൈ​രു​മാ​യി ആ​റ​ന്മു​ള ക്ഷേ​ത്ര ന​ട​യി​ലെ​ത്തു​ന്ന ഭ​ക്ത​ജ​ന​സം​ഘ​ത്തെ പ​ള്ളി​യോ​ട സേ​വാ​സം​ഘം ഭാ​ര​വാ​ഹി​ക​ളും ദേ​വ​സ്വം ബോ​ർ​ഡ് ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന്്സ്വീ​ക​രി​ക്കും.