നി​ർ​മാ​ണ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി, ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് 24ന്
Wednesday, August 21, 2019 10:33 PM IST
പ​ത്ത​നം​തി​ട്ട: ക്ര​ഷ​ർ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ ക​ടു​ത്ത നി​യ​ന്ത്ര​ണം നി​ർ​മാ​ണ മേ​ഖ​ല​യെ വ​ൻ​പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ത​ള്ളി​വി​ട്ടി​രി​ക്കു​ന്ന​താ​യി പ്രൈ​വ​റ്റ് ബി​ൽ​ഡിം​ഗ് കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. നി​ർ​മാ​ണ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 24ന് ​ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് ന​ട​ത്തും.
കെ​ട്ടി​ടം​പ​ണി​ക​ൾ നി​ശ്ച​ല​മാ​കു​ന്ന​ത് വി​വി​ധ നി​ർ​മാ​ണ ഘ​ട​ക​ങ്ങ​ളി​ൽ പ​ണി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളെ പ​ട്ടി​ണി​യി​ലാ​ക്കു​ന്ന​താ​യും അ​വ​ർ പ​റ​ഞ്ഞു. തു​ട​ർ​ച്ച​യാ​യി വെ​ള്ള​പ്പൊ​ക്കം മൂ​ലം നി​ശ്ച​ല​മാ​യി​കൊ​ണ്ടി​രി​ക്കു​ന്ന നി​ർ​മാ​ണ മേ​ഖ​ല​യ്ക്ക്, ക്വാ​റി ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തു​ന്ന നി​യ​ന്ത്ര​ണം ക​ടു​ത്ത വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്നു. ക്ര​ഷ​ർ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല നി​യ​ന്ത്ര​ണ​ത്തി​ന് ജി​ല്ലാ ക​ള​ക്ട​ർ ഇ​ട​പെ​ട്ട് വി​വി​ധ മേ​ഖ​ല​യി​ൽ ഉ​ള്ള​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു സ​മി​തി രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ള​യ​ത്തേ തു​ട​ർ​ന്ന് ന​ദി​ക​ളി​ൽ അ​ടി​ഞ്ഞി​ട്ടു​ള്ള മ​ണ​ൽ വാ​രു​ന്ന​തി​ന് അ​നു​മ​തി ന​ൽ​ക​ണം. നി​യ​ന്ത്രി​ത അ​ള​വി​ൽ മ​ണ​ൽ​വാ​രു​ന്ന​തി​ലൂ​ടെ മാ​ത്ര​മേ ന​ദി​യി​ൽ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കാ​നാ​കു​ക​യു​ള്ളൂ​വെ​ന്നും അ​സോ​സി​യേ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.
നി​ർ​മാ​ണ മേ​ഖ​ല​യു​ടെ​യും ക​രാ​റു​കാ​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും സം​ര​ക്ഷ​ണ​ത്തി​ന് അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 24ന് ​ക​രാ​റു​കാ​രും തൊ​ഴി​ലാ​ളി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും. രാ​വി​ലെ 10ന് ​സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ആ​ർ. സ​ന​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​ദി​നേ​ശ്, പ്ര​സി​ഡ​ന്‍റ് ജ്യോ​തി ശ്രീ​നി​വാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.