ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭ​ർ​ത്താ​വി​ന് പ​ത്തു​വ​ർ​ഷം ക​ഠി​ന​ത​ട​വ്
Wednesday, August 21, 2019 10:33 PM IST
പ​ത്ത​നം​തി​ട്ട: മ​ക്ക​ളു​ടെ മു​ന്നി​ൽ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭ​ർ​ത്താ​വി​ന് കോ​ട​തി പ​ത്തു​വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും ശി​ക്ഷി​ച്ചു.അ​ടൂ​ർ ഏ​നാ​ദി​മം​ഗ​ലം കു​റു​ന്പ​ക​ര കു​രീ​ക്കോ​ട് പു​ത്ത​ൻ​വീ​ട്ടി​ൽ ഉ​ഷ​യെ ത​ല ഭി​ത്തി​യി​ൽ ഇ​ടി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭ​ർ​ത്താ​വ് പ്ര​സാ​ദി​നെ​യാ​ണ് പ​ത്തു​വ​ർ​ഷം ക​ഠി​ന​ത​ട​വി​നും 10,000 രൂ​പ പി​ഴ അ​ട​യ്ക്കാ​നും പ​ത്ത​നം​തി​ട്ട പ്രി​ൻ​സി​പ്പ​ൽ സെ​ക്ഷ​ൻ​സ് ജ​ഡ്ജി ജോ​ണ്‍ കെ. ​ഇ​ല്ലി​ക്കാ​ട​ൻ ശി​ക്ഷി​ച്ച​ത്.
2016 ജൂ​ണ്‍ ആ​റി​ന് രാ​ത്രി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പ്ര​തി​ക്ക് മ​റ്റൊ​രു സ്ത്രീ​യു​മാ​യു​ള്ള അ​വി​ഹി​ത ബ​ന്ധം ഭാ​ര്യ ചോ​ദ്യം ചെ​യ്ത​തി​ന്‍റെ പേ​രി​ൽ ഉ​ഷ​യു​ടെ ത​ല പി​ടി​ച്ച് വീ​ടി​ന്‍റെ കി​ട​പ്പു​മു​റി​യി​ൽ പ​ല​ത​വ​ണ ഇ​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. ഭ​ർ​ത്താ​വി​ന്‍റെ പീ​ഡ​നം സ​ഹി​ക്കാ​നാ​കാ​തെ വീ​ടി​നു​ള്ളി​ൽ നി​ന്നും ഇ​റ​ങ്ങി​യോ​ടി​യ ഉ​ഷ​യെ പി​ന്നാ​ലെ എ​ത്തി പി​ടി​ച്ചു​കൊ​ണ്ടു​വ​ന്ന് ത​ല ഭി​ത്തി​യി​ൽ ഇ​ടി​പ്പി​ച്ചാ​ണ് കൊ​ല ന​ട​ത്തി​യ​ത്. സം​ഭ​വ​സ​മ​യം ഇ​വ​രു​ടെ പ​തി​മൂ​ന്നും അ​ഞ്ചും വ​യ​സു​ള്ള കു​ട്ടി​ക​ൾ മാ​ത്ര​മാ​ണ ്വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. പ്ര​തി പ്ര​സാ​ദി​ന്‍റെ മാ​താ​പി​താ​ക്ക​ൾ തൊ​ട്ട​ടു​ത്ത് മ​റ്റൊ​രു വീ​ട്ടി​ൽ താ​മ​സി​ക്കു​ന്നു​ണ്ട്. ബ​ഹ​ളം കേ​ട്ട് മാ​താ​വ് ഇ​റ​ങ്ങി​വ​ന്ന് പ്ര​സാ​ദി​നെ ശാ​സി​ച്ചി​രു​ന്ന​താ​യും പ​റ​യു​ന്നു. അ​ടൂ​ർ സി​ഐ ആ​യി​രു​ന്ന എം.​ജി. സാ​ബു ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ദൃ​ക്സാ​ക്ഷി​ക​ളാ​യ കു​ട്ടി​ക​ളും മാ​താ​പി​താ​ക്ക​ളും സം​ഭ​വ​ത്തെ സം​ബ​ന്ധി​ച്ച് പോ​ലീ​സി​ൽ ന​ൽ​കി​യ മൊ​ഴി പി​ന്നീ​ട് കോ​ട​തി​യി​ൽ തി​രു​ത്തി. കൂ​റു​മാ​റി​യ സാ​ക്ഷി​ക​ളെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റു​ടെ ആ​വ​ശ്യ​പ്ര​കാ​രം ക്രോ​സ് വി​സ്താ​ര​ത്തി​നു കോ​ട​തി അ​നു​വ​ദി​ച്ചി​രു​ന്നു. ക്രോ​സ് വി​സ്താ​ര​ത്തി​ൽ നി​ന്നു ല​ഭി​ച്ച തെ​ളി​വു​ക​ളും ഉ​ഷ​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്ത ഡോ​ക്ട​റു​ടെ മൊ​ഴി​യും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യ​ത്. കേ​സി​ൽ 24 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി ജി​ല്ലാ ഗ​വ​ണ്‍​മെ​ന്‍റ് പ്ലീ​ഡ​ർ ആ​ൻ​ഡ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ.​സി. ഈ​പ്പ​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.