ഇ​ല​വും​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ അ​തി​ർ​ത്തി പു​ന​ർ​നി​ർ​ണയി​ച്ചു
Wednesday, August 21, 2019 10:36 PM IST
പ​ത്ത​നം​തി​ട്ട: ഇ​ല​വും​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ അ​തി​ർ​ത്തി പു​ന​ർ​നി​ർ​ണ​യി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി. പു​തി​യ​താ​യി ആ​രം​ഭി​ച്ച ഇ​ല​വും​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ അ​ധ​കാ​ര​പ​രി​ധി​യാ​യി നി​ശ്ച​യി​ച്ചി​രു​ന്ന​ത് മെ​ഴു​വേ​ലി, ചെ​ന്നീ​ർ​ക്ക​ര, കു​ള​ന​ട എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​ണ്. പ​ന്ത​ളം വ​ലി​യ​പാ​ലം മു​ത​ൽ മാ​ന്തു​ക വ​രെ​യു​ള്ള ഭാ​ഗ​വും ഞെ​ട്ടൂ​ർ, കൈ​പ്പു​ഴ, പ​ന​ങ്ങാ​ട് തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളും പ​ന്ത​ളം പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പ​രി​ധി​യി​ൽ നി​ന്നും വേ​ർ​പെ​ടു​ത്തി ഇ​ല​വും​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ കീ​ഴി​ലാ​ക്കി​യി​രു​ന്നു.
പ​ന്ത​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും ഒ​രു കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യു​ള്ള പ​ന്ത​ളം വ​ലി​യ പാ​ല​ത്തി​ൽ അ​പ​ക​ടം ഉ​ണ്ടാ​യാ​ൽ 15 കി​ലോ​മീ​റ്റ​ർ അ​ക​ലെ​നി​ന്നും ഇ​ല​വും​തി​ട്ട പോ​ലീ​സെ​ത്തേ​ണ്ട സ്ഥി​തി​യു​ണ്ടാ​യി​രു​ന്നു. ഇ​ത് ജ​ന​ങ്ങ​ൾ​ക്ക് പോ​ലീ​സ് സേ​വ​നം എ​ത്തി​ക്കു​ന്ന​തി​ന് കാ​ല​താ​മ​സം വ​രു​വാ​ൻ ഇ​ട​യാ​ക്കി. പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ട് ബോ​ധ്യ​പ്പെ​ട്ടാ​ണ് സ​ർ​ക്കാ​ർ ഇ​ല​വും​തി​ട്ട, പ​ന്ത​ളം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ അ​തി​ർ​ത്തി​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഇ​നി​മു​ത​ൽ കു​ള​ന​ട വി​ല്ലേ​ജി​ൽ​പ്പെ​ട്ട മാ​ന്തു​ക, കൈ​പ്പു​ഴ, ഞെ​ട്ടൂ​ർ, പ​ന​ങ്ങാ​ട് പ്ര​ദേ​ശ​ങ്ങ​ൾ പ​ന്ത​ളം പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ അ​ധി​കാ​ര​പ​രി​ധി​യി​ൽ ആ​യി​രി​ക്കും. മു​ക​ളി​ൽ സൂ​ചി​പ്പി​ച്ച സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ഇ​നി​മു​ത​ൽ പോ​ലീ​സ് സേ​വ​ന​ത്തി​നാ​യി പ​ന്ത​ളം പോ​ലീ​സ് സ്റ്റേ​ഷ​നെ സ​മീ​പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി.​ജ​യ​ദേ​വ് അ​റി​യി​ച്ചു.