മാ​ലി​ന്യ സം​സ്ക​ര​ണംവീ​ഡി​യോ ഡോ​ക്കു​മെ​ന്‍റേ​ഷ​ൻ
Thursday, August 22, 2019 10:25 PM IST
പ​ത്ത​നം​തി​ട്ട: ശു​ചി​ത്വ മാ​ലി​ന്യ സം​സ്ക​ര​ണ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ശു​ചി​ത്വ​മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ല​യി​ലെ മി​ക​ച്ച മാ​തൃ​ക​ക​ളു​ടെ വീ​ഡി​യോ ഡോ​ക്കു​മെ​ന്േ‍​റ​ഷ​ൻ മ​ത്സ​ര​ത്തി​ന് എ​ൻ​ട്രി​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള തീ​യ​തി സെ​പ്തം​ബ​ർ 20 വ​രെ നീ​ട്ടി. കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ, ചാ​ന​ൽ റി​പ്പോ​ർ​ട്ട​ർ​മാ​ർ, മ​റ്റ് പ്ര​ഫ​ഷ​ണ​ലു​ക​ൾ എ​ന്നി​വ​ർ​ക്ക് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. മി​ക​ച്ച ഡോ​ക്കു​മെ​ന്‍റ​റി വീ​ഡി​യോ​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ല​ഭി​ക്കും. വി​വ​ര​ണ​ത്തോ​ടു​കൂ​ടി പ​ര​മാ​വ​ധി അ​ഞ്ച് മി​നി​ട്ട് ദൈ​ർ​ഘ്യ​മു​ള​ള, സ്വ​ന്ത​മാ​യി നി​ർ​മി​ക്കു​ന്ന പു​തി​യ വീ​ഡി​യോ​ക​ളാ​ണ് മ​ത്സ​ര​ത്തി​ന് അ​യ​യ്ക്കേ​ണ്ട​ത്. പ​ഞ്ചാ​യ​ത്തു​ക​ളോ ന​ഗ​ര​സ​ഭ​ക​ളോ മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളോ വ്യ​ക്തി​ക​ളോ ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കാം. വ്യ​ക്തി​ക​ൾ​ക്കും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പൊ​തു​സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. വീ​ഡി​യോ​ക​ൾ അ​പേ​ക്ഷ​യോ​ടൊ​പ്പം സെ​പ്റ്റം​ബ​ർ 20ന​കം ജി​ല്ലാ ശു​ചി​ത്വ​മി​ഷ​ൻ ഓ​ഫീ​സി​ൽ ല​ഭി​ക്ക​ണം. ഫോ​ണ്‍: 8547931565, 8129557741, 0468 2322014.