ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മം: പ​രി​ശീ​ല​നം ന​ട​ത്തി
Thursday, August 22, 2019 10:27 PM IST
പ​ത്ത​നം​തി​ട്ട:ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഗു​ണ​നി​യ​ന്ത്ര​ണ വി​ഭാ​ഗം ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കാ​യി ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മം സം​ബ​ന്ധി​ച്ച് പ​രി​ശീ​ല​നം ന​ട​ത്തി. വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഞ്ച് പ​ശു​വി​ൽ കൂ​ടു​ത​ൽ വ​ള​ർ​ത്തു​ന്ന​തി​ന് നി​ല​വി​ലു​ള്ള നി​ബ​ന്ധ​ന​ക​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ല​ഘൂ​ക​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. ക്ഷി​ര​വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സി​ൽ​വി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ പി.​എ​ൽ.​സു​ജാ​ത, ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ൾ ഓ​ഫീ​സ​ർ സൂ​സ​ൻ ഗി​ൽ​ബ​ർ​ട്ട്, ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ റ്റി.​ആ​ർ.​പ്ര​ശാ​ന്ത്കു​മാ​ർ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ​ർ മാ​ത്യു വ​ർ​ഗീ​സ്, ലാ​ബ് അ​സി​സ്റ്റ​ന്‍റ് കെ.​സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.