കാ​ട്ടു​മൃ​ഗ​ശ​ല്യം ഒ​ഴി​വാ​ക്കാ​ൻ ക​ർ​ഷ​ക​രു​ടെ പ​രാ​തി
Thursday, August 22, 2019 10:27 PM IST
ചു​ങ്ക​പ്പാ​റ: കാ​ട്ടു​പ​ന്നി, കാ​ട്ടു​കു​ര​ങ്ങ് എ​ന്നി​വ​യി​ൽ നി​ന്നു ക​ർ​ഷ​ക​ർ​ക്കു മോ​ച​നം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​വു​മാ​യി പൊ​ന്ത​ൻ​പു​ഴ വ​ന​മേ​ഖ​ല​യോ​ടു ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ​ക്കു വേ​ണ്ടി വ​നം അ​ദാ​ല​ത്തി​ൽ പ​രാ​തി. കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നും ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കും കൃ​ഷി​നാ​ശ​ത്തി​നും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും കോ​ട്ടാ​ങ്ങ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ജോ​സി ഇ​ല​ഞ്ഞി​പ്പു​റം, ക​ർ​ഷ​ക​നാ​യ തോ​മ​സു​കു​ട്ടി വേ​ഴാ​ന്പ​ൽ എ​ന്നി​വ​ർ അ​ദാ​ല​ത്തി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.കോ​ട്ടാ​ങ്ങ​ൽ, കൊ​റ്റ​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ക​രു​വ​ള്ളി​ക്കാ​ട് - നാ​ഗ​പ്പാ​റ ടൂ​റി​സം പ​ദ്ധ​തി ആ​രം​ഭി​ക്ക​ണ​മെ​ന്നും നി​ർ​മ​ല​പു​രം - മ​ണ്ണാ​റ​ത്ത​റ ഫോ​റ​സ്റ്റ് റോ​ഡ് ന​വീ​ക​രി​ച്ച് യാ​ത്ര സു​ഗ​മ​മാ​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

സ്വ​ർ​ണ​വും പ​ണ​വും അ​പ​ഹ​രി​ച്ചു

അ​ടൂ​ർ: ഉ​റ​ങ്ങി​ക്കി​ട​ന്ന വീ​ട്ട​മ്മ​യു​ടെ ക​ഴു​ത്തി​ൽ കി​ട​ന്ന മൂ​ന്ന് പ​വ​ൻ സ്വ​ർ​ണ​മാ​ല​യും വീ​ട്ടി​ൽ നി​ന്ന് 10000 രൂ​പ​യും മോ​ഷ​ണം പോ​യി. പ​റ​ക്കോ​ട് വ​ട​ക്ക് പാ​ല​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ വി​ജ​യ​ല​ക്ഷ്മി വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന പ​റ​ക്കോ​ട് അം​ബി​കാ​സ​ദ​നം വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ബു​ധ​നാ​ഴ്ച രാ​ത്രി ഒ​ന്നി​ന് അ​ടു​ക്ക​ള വാ​തി​ലി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്താ​യി​രു​ന്നു മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു ക​ട​ന്ന​ത്.ഉ​റ​ങ്ങി​ക്കി​ട​ന്ന വി​ജ​യ​ല​ക്ഷ്മി​യു​ടെ ക​ഴു​ത്തി​ൽ കി​ട​ന്ന മാ​ല വ​ലി​ച്ച് പൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ഉ​റ​ക്കം ഉ​ണ​ർ​ന്ന വി​ജ​യ​ല​ക്ഷ്മി ബ​ഹ​ളം വ​ച്ച​പ്പോ​ഴേ​ക്കും മോ​ഷ്ടാ​ക്ക​ൾ ഓ​ടി​പ്പോ​യി. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​ത്തു.