ക്ഷേ​ത്ര​വ​ള​പ്പി​ൽ നി​ന്ന ആ​ന മ​ട​ൽ എ​ടു​ത്തെ​റി​ഞ്ഞു,യു​വ​തി​ക്ക് ഗു​രു​ത​ര പ​രി​ക്ക്
Thursday, August 22, 2019 10:27 PM IST
തി​രു​വ​ല്ല: മ​ദ​പ്പാ​ടി​നെ തു​ട​ർ​ന്ന് ത​ള​ച്ച ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വ​തി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ശ്രീ​വ​ല്ല​ഭ ക്ഷേ​ത്ര​ത്തി​ലെ ജ​യ​രാ​ജ​നെ​ന്ന ആ​ന​യു​ടെ ഏ​റു കൊ​ണ്ടാ​ണ് പൊ​ടി​യാ​ടി ചാ​പ്പു​ഴ​യി​ൽ ബി​ജു​വി​ന്‍റെ ഭാ​ര്യ ശോ​ഭ (45) യു​ടെ ത​ല​യ്ക്ക് പ​രി​ക്കേ​റ്റ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​തോ​ടെ ക്ഷേ​ത്ര​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റേ ന​ട​യി​ൽ ആ​യി​രു​ന്നു സം​ഭ​വം. ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ശോ​ഭ ക്ഷേ​ത്ര​ത്തി​ന് പു​റ​ത്തെ പ്ര​ദ​ക്ഷി​ണ വ​ഴി​യി​ലൂ​ടെ പോ​ക​വേ തീ​റ്റ​യാ​യി ന​ൽ​കി​യ തെ​ങ്ങോ​ല​യു​ടെ മ​ട​ൽ ആ​ന യു​വ​തി​ക്കു നേ​രെ എ​റി​യു​ക​യാ​യി​രു​ന്നു. ഏ​റു​കൊ​ണ്ട യു​വ​തി അ​ര മ​ണി​ക്കൂ​റോ​ളം ക്ഷേ​ത്ര വ​ള​പ്പി​നു​ള്ളി​ൽ ബോ​ധ​ര​ഹി​ത​യാ​യി കി​ട​ന്നു. തു​ട​ർ​ന്ന് വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ഭ​ർ​ത്താ​വ് ബി​ജു ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ശോ​ഭ​യെ തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. താ​ടി​യെ​ല്ലി​നേ​റ്റ ഗു​രു​ത​ര പ​രി​ക്കി​നെ തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ശോ​ഭ​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ജ​യ​രാ​ജ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ മു​ന്പും നി​ര​വ​ധി പേ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.