ഇ​വാ​ൻ​ജ​ലി​ക്ക​ൽ സ​ഭ ബി​ഷ​പ്പി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണം നാ​ളെ
Thursday, August 22, 2019 10:27 PM IST
തി​രു​വ​ല്ല: സെ​ന്‍റ് തോ​മ​സ് ഇ​വാ​ൻ​ജ​ലി​ക്ക​ൽ സ​ഭ​യു​ടെ പു​തി​യ ബി​ഷ​പ്പാ​യി റ​വ.​ഡോ.​ഏ​ബ്ര​ഹാം ചാ​ക്കോ നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് തി​രു​വ​ല്ല മ​ഞ്ഞാ​ടി​യി​ലെ സ​ഭാ ആ​സ്ഥാ​ന​ത്തു ന​ട​ക്കും.പ്രി​സൈ​ഡിം​ഗ് ബി​ഷ​പ് റ​വ.​ഡോ.​തോ​മ​സ് ഏ​ബ്ര​ഹാം മു​ഖ്യ​കാ​ർ​മി​ക​നാ​കും. സി​എ​സ്ഐ ബി​ഷ​പ് ഡോ.​ഉ​മ്മ​ൻ ജോ​ർ​ജ് ധ്യാ​ന പ്ര​സം​ഗം ന​ട​ത്തും.അ​നു​മോ​ദ​ന സ​മ്മേ​ള​നം ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​വി​ധ സ​ഭ മേ​ല​ധ്യ​ക്ഷ​ൻ​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.റാ​ന്നി ക​ട​വു​പു​ഴ ഇ​ട​വ​ക​യി​ൽ ച​രി​വു​പു​ര​യി​ട​ത്തി​ൽ പി.​എ. ചാ​ക്കോ - അ​ന്ന​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് നി​യു​ക്തി ബി​ഷ​പ്. ഭാ​ര്യ: ജോ​ളി. മ​ക്ക​ൾ: സോ​ഫി​യ, സൗ​മ്യ, സു​ശീ​ൽ.റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ നി​ന്ന് ധ​ന​ത​ത്വ​ശാ​സ്ത്ര​ത്തി​ൽ ബി​രു​ദ​വും പൂ​നെ യൂ​ണി​യ​ൻ ബി​ബ്ലി​ക്ക​ൽ സെ​മി​നാ​രി​യി​ൽ വേ​ദ​ശാ​സ്ത്ര ബി​രു​ദ​വും നേ​ടി. അ​ണ്ണാ​മ​ല സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും പി​ജി​യും മ​ദ്രാ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് പി​എ​ച്ച്ഡി​യും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.