ഓ​ണം: ഹാ​ന്‍​ടെ​ക്‌​സി​ല്‍ 40 ശ​ത​മാ​നം വ​രെ ആ​നു​കൂ​ല്യം ‌
Saturday, August 24, 2019 10:13 PM IST
പ​ത്ത​നം​തി​ട്ട: കോ​ള​ജ് റോ​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹാ​ന്‍​ടെ​ക്‌​സി​ല്‍ ഓ​ണം പ്ര​മാ​ണി​ച്ച് 20 ശ​ത​മാ​നം ഗ​വ​ണ്‍​മെ​ന്‍റ് റി​ബേ​റ്റും 10 മു​ത​ല്‍ 20 ശ​ത​മാ​നം വ​രെ സ്‌​പെ​ഷ​ല്‍ ഡി​സ്‌​കൗ​ണ്ടും ഉ​ള്‍​പ്പെ​ടെ 40 ശ​ത​മാ​നം വ​രെ ആ​നു​കൂ​ല്യം ല​ഭി​ക്കും.
കേ​ര​ള സാ​രി​ക​ള്‍, കാ​സ​ര്‍​ഗോ​ഡ് സാ​രി​ക​ള്‍, സ്‌​പെ​ഷ​ല്‍ റോ​യ​ല്‍ സാ​രി​ക​ള്‍, പ്രീ​മി​യം മു​ണ്ടു​ക​ള്‍, ക​സ​വ് മു​ണ്ടു​ക​ള്‍, സെ​റ്റ് മു​ണ്ടു​ക​ള്‍, കാ​വി കൈ​ലി​ക​ള്‍, കോ​ട്ട​ണ്‍ കൈ​ലി​ക​ള്‍, ബെ​ഡ് ഷീ​റ്റു​ക​ള്‍, പി​ല്ലോ ക​വ​ര്‍, റെ​ഡി​മെ​യ്ഡ് ഷ​ര്‍​ട്ടു​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ വി​പു​ല​മാ​യ ശേ​ഖ​രം ഓ​ണ​ക്കാ​ല​ത്ത് ഒ​രു​ക്കി​യി​ട്ടു​ണ്ട്.
സ​ര്‍​ക്കാ​ര്‍, അ​ര്‍​ധ​സ​ര്‍​ക്കാ​ര്‍, പൊ​തു​മേ​ഖ​ലാ ജീ​വ​ന​ക്കാ​ര്‍​ക്ക് 10000 രൂ​പ​യു​ടെ വാ​യ്പാ സൗ​ക​ര്യ​വും ല​ഭി​ക്കും.
ഉ​ത്രാ​ടം വ​രെ ഞാ​യ​റാ​ഴ്ച ഉ​ള്‍​പ്പെ​ടെ എ​ല്ലാ പൊ​തു​അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും ഷോ​റൂം പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് ഡി​പ്പോ മാ​നേ​ജ​ര്‍ അ​റി​യി​ച്ചു. ‌‌