അ​ന​ധി​കൃ​ത മ​ണ്ണു​ക​ട​ത്ത്; നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ ‌
Sunday, August 25, 2019 10:33 PM IST
‌അ​ടൂ​ർ: മ​ഴ​ക്കു ശ​മ​ന​മാ​യ​തോ​ടെ അ​ടൂ​രി​ൽ മ​ണ്ണു​മാ​ഫി​യ മ​ണ്ണ് ക​ട​ത്ത് ആ​രം​ഭി​ച്ചു. മ​ണ​ക്കാ​ല​ക്ക​ടു​ത്ത് വ​ട്ട​മ​ല​പ്പ​ടി​ക്ക് സ​മീ​പ​ത്തു നി​ന്നും അ​ന​ധി​കൃ​ത​മാ​യി പ​ച്ച​മ​ണ്ണ് ഖ​ന​നം ന​ട​ത്തി ക​ട​ത്തു​ക​യാ​യി​രു​ന്ന മ​ണ്ണു​മാ​ന്തി​യ​ന്ത്ര​വും ടി​പ്പ​ർ ലോ​റി​യും അ​ടൂ​ർ ഡി​വൈ​എ​സ്പി ജ​വ​ഹ​ർ ജ​നാ​ർ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി. ത​മി​ഴ്നാ​ട് സ്വ​ദേ​ശി ദാ​മോ​ധ​ർ (28), ക​ട​മ്പ​നാ​ട് തു​വ​യൂ​ർ വ​ട​ക്ക് ശ്യാം ​ഭ​വ​നി​ൽ ശ്യാം (29), ​മ​ണ​ക്കാ​ല വ​ട്ട​മ​ല​പ്പ​ടി കോ​ട്ടൂ​ർ വീ​ട്ടി​ൽ സു​ജി​ത്(29), മ​ണ​ക്കാ​ല വ​ട്ട മ​ല​പ്പ​ടി കൈ​വി​ള​ത്ത് വീ​ട്ടി​ൽ ശ്രീ​ജി​ത്ത് (22) എ​ന്നി​വ​രെ അ​ടൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​രി​ശോ​ധ​ന​യി​ൽ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ശ​ര​ത് കു​മാ​ർ, ബി​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.