ഓ​ണം വി​പ​ണി ഇ​ക്കോ​ഷോ​പ്പ് കോ​ഴ​ഞ്ചേ​രി​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Monday, September 9, 2019 11:03 PM IST
കോ​ഴ​ഞ്ചേ​രി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍റെ​യും ഗ്രാ​മ​പൂ​ർ​ണി​മ ഇ​ക്കോ ഷോ​പ്പി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണം വി​പ​ണി കോ​ഴ​ഞ്ചേ​രി​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

ഇ​ല​ന്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​റി മാ​ത്യു സാം ​ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ശ്യാം ​മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബി​ജി​ലി പി. ​ഈ​ശോ, വ​ത്സ​മ്മ മാ​ത്യു, കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് കു​മാ​ർ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ല​താ ചെ​റി​യാ​ൻ, അം​ഗ​ങ്ങ​ളാ​യ സാ​റാ​മ്മ ഷാ​ജ​ൻ, തോ​മ​സ് ചാ​ക്കോ, മോ​ളി ജോ​സ​ഫ്, ഇ​ക്കോ​ഷോ​പ്പ് ഭാ​ര​വാ​ഹി​ക​ളാ​യ ജി​തേ​ഷ്, ഫി​ലി​പ്പ്, നാ​ഗേ​ന്ദ്ര ഭ​ക്ത​ൻ, കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ൾ, ക​ർ​ഷ​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ജൈ​വ​രീ​തി​യി​ൽ ഉ​ത്പാ​ദി​പ്പി​ച്ച പ​ച്ച​ക്ക​റി​ക​ൾ, നാ​ട​ൻ കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളും വി​ല​ക്കു​റ​വി​ൽ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ക്കും.

പൂ​ർ​ണ​മാ​യും ജൈ​വ​കൃ​ഷി​യി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ ക​ർ​ഷ​ക​രി​ൽ നി​ന്നും 20 ശ​ത​മാ​നം കൂ​ടു​ത​ൽ വി​ല ന​ൽ​കി സം​ഭ​രി​ച്ച് 10 ശ​ത​മാ​നം വി​ല​ക്കു​റ​വി​ൽ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക്്് ല​ഭ്യ​മാ​ക്കു​ന്ന​തോ​ടോ​പ്പം നാ​ട​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ 10 ശ​ത​മാ​നം വി​ല​ക്കൂ​ടു​ത​ലി​ൽ സം​ഭ​രി​ച്ച് 30 ശ​ത​ മാ​നം വി​ല​ക്കു​റ​വി​ൽ ല​ഭ്യ​മാ​ക്കും.

കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ജോ​ർ​ജ് ബോ​ബി, കൃ​ഷി ഓ​ഫീ​സ​ർ എ​സ്. ക​വി​ത്, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ ബൈ​ജു ഗോ​പാ​ൽ, സ​ന​ൽ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പ്.