തോ​ട്ട​പ്പു​ഴ​ശേ​രി​യി​ൽ ജൈ​വ പ​ഴം-​പ​ച്ച​ക്ക​റി സ്ഥി​രം വി​പ​ണ​ന​കേ​ന്ദ്രം തു​റ​ന്നു
Monday, September 9, 2019 11:03 PM IST
മാ​രാ​മ​ൺ: ജി​ല്ലാ പ​ഞ്ചാ​യ​ത്തും തോ​ട്ട​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തും കൈ​കോ​ർ​ത്ത് വി​ഷ​ര​ഹി​ത പ​ഴം -പ​ച്ച​ക്ക​റി സ്ഥി​രം വി​പ​ണ​ന​കേ​ന്ദ്രം തു​റ​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച 10 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ സ്ഥ​ല​ത്താ​ണ് ഇ​തി​നു​ള്ള കെ​ട്ടി​ടം നി​ർ​മ്മി​ച്ച​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​രി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും ഇ​തി​നു​ള്ള തു​ക അ​നു​വ​ദി​ച്ച​ത്.
കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ​ക്കാ​ണ് ന​ട​ത്തി​പ്പു ചു​മ​ത​ല. തി​രു​വ​ല്ല - കു​മ്പ​ഴ സം​സ്ഥാ​ന പാ​ത​യി​ൽ നെ​ടു​മ്പ്ര​യാ​ർ ജം​ഗ്ഷ​നു സ​മീ​പം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നോ​ട് ചേ​ർ​ന്നാ​ണ് വി​പ​ണ​ന​കേ​ന്ദ്രം.
രാ​വി​ലെ 9 മു​ത​ൽ രാ​ത്രി ഏ​ഴു വ​രെ​യാ​ണ് സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ന സ​മ​യം. പ​ഴം -പ​ച്ച​ക്ക​റി വി​പ​ണ​ന കേ​ന്ദ്രം ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. കൃ​ഷ്ണ​കു​മാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൽ​സി ക്രി​സ്റ്റ​ഫ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​വി ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ , ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ.​ആ​ർ ര​ത്ന​കു​മാ​രി​യ​മ്മ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ല​താ ച​ന്ദ്ര​ൻ, മ​ഞ്ജു ല​ക്ഷ്മി, ഉ​ഷാ കു​മാ​രി, പ്ര​കാ​ശ് കു​മാ​ർ, സാ​റാ​മ്മ ജേ​ക്ക​ബ്, ജോ​യി പൊ​റോ​ൺ, അ​നീ​ഷ് കു​മാ​ർ, ഷെ​റി​ൻ, മ​ഞ്ജു വ​ർ​ഗീ​സ്, ബി​ജു ജെ.​ജോ​ർ​ജ്, അ​ജി​ത കു​മാ​രി, കു​ടും​ബ​ശ്രീ മി​ഷ​ൻ എ​ഡി​എം സെ​ലീ​ന, കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ൺ രാ​ധ കെ. ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.