ഉ​ത്രാ​ട​മാ​യി, എ​വി​ടെ​യും ഓ​ണ​ത്തി​ര​ക്ക്
Monday, September 9, 2019 11:03 PM IST
പ​ത്ത​നം​തി​ട്ട: ഇ​ന്ന് ഉ​ത്രാ​ടം, തി​രു​വോ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​നു​ള്ള ഒ​രു​ക്ക​മാ​ണ് എ​ല്ലാ​യി​ട​ത്തും. വി​പ​ണി​ക​ൾ പൂ​ർ​ണ​മാ​യും ഓ​ണ​ത്തി​ര​ക്കി​ലാ​ണ്.പൊ​തു​മാ​ർ​ക്ക​റ്റു​ക​ളി​ലും ഓ​ണം​വി​പ​ണി​ക​ളി​ലും ഇ​ന്ന​ലെ​യും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ വ​ലി​യ തി​ര​ക്കു​ണ്ടാ​യി.
ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച വ്യാ​പാ​ര​മേ​ള​ക​ൾ ഇ​ന്നു​കൂ​ടി തു​ട​രും. സ​പ്ലൈ​കോ മാ​ർ​ക്ക​റ്റു​ക​ളോ​ടും സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളോ​ടും ചേ​ർ​ന്ന ഓ​ണ​ക്കാ​ല മേ​ള​ക​ളും ഇ​ന്ന് അ​വ​സാ​നി​ക്കും. മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​രം വി​പ​ണ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ മെ​ച്ച​പ്പെ​ട്ട വ്യാ​പാ​രം ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണ ന​ട​ന്ന​ത്. സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള​വ​രു​ടെ തി​ര​ക്ക് ഏ​റെ​യു​ണ്ടാ​യി. പൊ​തു​വി​പ​ണി​യി​ലെ വി​ല​ക്ക​യ​റ്റം പി​ടി​ച്ചു​നി​ർ​ത്താ​നും ഇ​ത്ത​രം മേ​ള​ക​ൾ സ​ഹാ​യ​ക​ര​മാ​യി.സി​വി​ൽ സ​പ്ലൈ​സ്, കൃ​ഷി, സ​ഹ​ക​ര​ണ വ​കു​പ്പു​ക​ൾ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ഓ​ണം വി​പ​ണി​യി​ൽ ന​ട​ത്തി​യി​രു​ന്നു. സ​പ്ലൈ​കോ മാ​ർ​ക്ക​റ്റു​ക​ളോ​ടൊ​പ്പം ക​ൺ​സ്യൂ​മ​ർ​ഫെ​ഡും സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ളും പ്ര​ത്യേ​കം ഓ​ണം വി​പ​ണി​ക​ൾ ന​ട​ത്തി.
കൃ​ഷി​ഭ​വ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ആ​രം​ഭി​ച്ച ക​ർ​ഷ​ക മാ​ർ​ക്ക​റ്റു​ക​ളും പ്ര​യോ​ജ​ന​പ്പെ​ട്ടു. ഉ​ത്രാ​ടം​നാ​ൾ സ​ന്ധ്യ​യി​ലും വ​ൻ തി​ര​ക്ക് പ്ര​ധാ​ന ടൗ​ണു​ക​ളി​ലും വി​പ​ണി​ക​ളി​ലു​മു​ണ്ടാ​യി. വ​സ്ത്ര​ശാ​ല​ക​ൾ, ഗൃ​ഹോ​പ​ക​ര​ണ വി​ല്പ​ന​ശാ​ല​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും സാ​ധ​ന​ങ്ങ​ൾ‌ വാ​ങ്ങാ​നു​ള്ള​വ​രു​ടെ തി​ര​ക്കു​ണ്ടാ​യി.