ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്
Monday, September 9, 2019 11:03 PM IST
അ​ടൂ​ർ: പ​ത്ത​നം​തി​ട്ട കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന നി​റ​വ് 2019 ഉ​ത്പ​ന്ന കാ​ർ​ഷി​ക വി​പ​ണ​ന ഭ​ക്ഷ്യ​മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് അ​ടൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സ് നേ​തൃ​ത്വ​ത്തി​ൽ വി​മു​ക്തി​ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. കൊ​ടു​മ​ൺ പ​ഞ്ചായ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ഞ്ഞ​ന്നാ​മ്മ കു​ഞ്ഞ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
കൊ​ടു​മ​ൺ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സു​മ​തി ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​റ​ത്ത് സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ഉ​ഷാ ഉ​ദ​യ​ൻ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. അ​ടൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പ​ക്ട​ർ കെ. ​മോ​ഹ​ന​ൻ വി​മു​ക്തി​ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ എ.​ഹ​രി​കു​മാ​ർ, ബി.​രാ​ജീ​വ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ രാ​ജേ​ഷ് വി, ​വി.​എ​സ്. ദി​ലീ​പ്, റം​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കൊ​ടു​മ​ൺ, ഏ​റ​ത്ത് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രും പൊ​തു​ജ​ന​ങ്ങ​ളും പ​ങ്കെ​ടു​ത്തു.