പ്ര​ഥ​മം പ്ര​ധാ​നം ജീ​വ​ൻ ര​ക്ഷാ പ​രി​ശീ​ല​ന പ​ദ്ധ​തി മാ​തൃ​കാ​പ​രം: എം​പി
Monday, September 9, 2019 11:05 PM IST
കോ​ഴ​ഞ്ചേ​രി: ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ അ​ടി​യ​ന്ത​ര​മാ​യി ചെ​യ്യേ​ണ്ട ന​ട​പ​ടി​ക​ളെ​പ്പ​റ്റി വി​ദ്യാ​ർ​ഥി​ക​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന ജീ​വ​ൻ​ര​ക്ഷാ പ​രി​ശീ​ല​ന പ​ദ്ധ​തി പ്ര​ഥ​മം പ്ര​ധാ​നം മാ​തൃ​കാ പ​ര​മാ​ണെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ഡി​വി​ഷ​ൻ​ത​ല ഉ​ദ്ഘാ​ട​നം കോ​ഴ​ഞ്ചേ​രി ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ളി​ൽ നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ഹോ​സ്പി​റ്റ​ലി​ലെ ഡോ.​ജി​ബി വ​ർ​ഗീ​സ്, ഇ​ല​ന്തൂ​ർ ഗ​വ​ൺ​മെ​ന്‍റ് ആ​യു​ർ​വേ​ദ ഹോ​സ്പി​റ്റ​ലി​ലെ ഡോ. ​വി​നോ​ദ് എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് പ​രിശീ​ല​ന​വും ക്ലാ​സു​ക​ളും ന​ട​ത്തി​യ​ത്. എ​യ​ർ​വേ, ബ്രീ​ത്തിം​ഗ്, സ​ർ​ക്കു​ലേ​ഷ​ൻ എ​ന്നി​വ​യി​ലൂ​ടെ ജീ​വ​ൻ നി​ല​നി​ർ​ത്താ​നു​ള്ള എ​ബി​സി സേ​വ​ന​ത്തെ​ക്കു​റി​ച്ചും കു​ട്ടി​ക​ളി​ൽ ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തി.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ശ്യാം ​മോ​ഹ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. പ്ര​കാ​ശ് കു​മാ​ർ, പി​റ്റി​എ പ്ര​സി​ഡ​ന്‍റ് ജോ​സി മാ​ത്യു, പ്ര​ധാ​നാ​ധ്യാ​പി​ക ജി. ​ര​മ​ണി, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് പി.​കെ. സാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.