ഓ​ണാ​ഘോ​ഷം ന​ട​ത്തി
Monday, September 9, 2019 11:05 PM IST
ഇ​ല​ന്തൂ​ർ: മാ​ർ ബ​സേ​ലി​യോ​സ് ക​ക്കാ​ട് ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മൂ​ഴി​യാ​ർ നാ​ല്പ​തേ​ക്ക​ർ, നി​ല​യ്ക്ക​ൽ, പ്ലാ​പ്പ​ള്ളി പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള മു​പ്പ​തി​ല​ധി​കം ആ​ദി​വാ​സി ഊ​രു​ക​ളി​ലാ​യി 130 ആ​ദി​വാ​സി​ക​ൾ​ക്ക് ഓ​ണ​ക്കോ​ടി​യും ഭ​ക്ഷ​ണ​ക്കി​റ്റുക​ളും മ​ധു​ര​വും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.
ഓണാ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന മു​ഹ​മ്മ​ദ് റാ​ഫി നി​ർ​വ​ഹി​ച്ചു. സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ കി​റ്റു​ക​ളു​ടെ വി​ത​ര​ണം ന​ട​ത്തി. വാ​ർ​ഡ് മെം​ബ​ർ ബീ​ന മോ​ഹ​ൻ പ്ര​സം​ഗി​ച്ചു. തോ​മ​സ് തേ​വ​റോ​ളി​ൽ, എ​ബി ലാ​ലു കു​ന്നു​കാ​ലാ​യി​ൽ എ​ന്നി​വ​ർ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. സൊ​സൈ​റ്റി​യു​ടെ സ്നേ​ഹ​പൂ​ർ​വ്വം 2018 -2019 ആ​ഴ്ച​തോ​റും ഭ​ക്ഷ്യ- ഭ​ക്ഷ്യേ​ത​ര കി​റ്റു​ക​ളു​ടെ വി​ത​ര​ണം ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ​യി ന​ട​ത്തി വ​രു​ന്നു.

വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

കോ​ന്നി: ഗ്രീ​ൻ ന​ഗ​ർ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്രസി​ഡ​ന്‍റ് അ​ന്ന​പൂർ​ണാ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് വി.​ബി ശ്രീ​നി​വാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കോ​ന്നി സി​ഐ എ​സ്.​ആ​ഷാ​ദ് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം റോ​ജി ഏ​ബ്ര​ഹാം, ജ​ഗീ​ഷ് ബാ​ബു, രാ​ജീ​സ് കൊ​ട്ടാ​രം, ജോ​ർ​ജ് വ​ർ​ഗീ​സ് തെ​യി​ല​ശേ​രി​യി​ൽ, സി.​ജി ജ​യിം​സ്, ഇ.​ജെ വ​ർ​ഗീ​സ്, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഓ​ണാ​ഘോ​ഷ​വും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു. വി​വി​ധ മ​ത്സ​ര പ​രീഷ​ക​ളി​ലെ വി​ജ​യി​ക​ൾ​ക്ക് പ്ര​ത്യേ​ക അ​വാ​ർ​ഡും ന​ൽ​കി.