2018ലെ ഓ​ണം ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ‌
Tuesday, September 10, 2019 11:17 PM IST
പ​ത്ത​നം​തി​ട്ട: ഒ​രു വ​ർ​ഷം മു​ന്പ് മ​ഹാ​പ്ര​ള​യം ത​ക​ർ​ത്ത സ്വ​പ്ന​ങ്ങ​ളു​ടെ പി​ടി​യി​ലാ​യി തി​രു​വോ​ണം. 2018 ഓ​ഗ​സ്റ്റ് അ​വ​സാ​ന​വാ​രം വ​ന്നെ​ത്തി​യ ഓ​ണം പ​ല​ർ​ക്കും ആ​ഘോ​ഷ​മേ അ​ല്ലാ​താ​യി. ഓ​ഗ​സ്റ്റ് 14 മു​ത​ൽ തി​മി​ർ​ത്തു പെ​യ്ത മ​ഴ​യി​ൽ സ​ക​ല​തും ന​ഷ്ട​പ്പെ​ട്ട് ദു​രി​താ​ശ്വാ​സ​ക്യാ​ന്പു​ക​ളി​ൽ അ​ഭ​യം തേ​ടി​യ​വ​ർ ഏ​റെ​യാ​യി​രു​ന്നു.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ നൂ​റു​ക​ണ​ക്കി​ന് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളാ​ണ് ഓ​ണം നാ​ളു​ക​ളി​ലു​മു​ണ്ടാ​യി​രു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ലെ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ ഒ​രു​മ​യു​ടെ ക​രു​ത്തി​ൽ അ​വി​ടെ​യും ഓ​ണം ആ​ഘോ​ഷി​ച്ചു.

ഒ​പ്പം കൂ​ടാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ളും ജി​ല്ലാ​ ഭ​ര​ണ​കൂ​ട​വു​മു​ണ്ടാ​യി​രു​ന്നു.ഒ​രു​മ​യും ഐ​ക്യ​വും നി​ല​നി​ന്ന ആ ​ഓ​ണ നാ​ളു​ക​ൾ പ​ല​രു​ടെ​യും മ​ന​സി​ൽ ഇ​ന്നും പ​ച്ച​പി​ടി​ച്ചു നി​ൽ​ക്കു​ന്നു.

ഒ​രു ഭാ​ഗ​ത്ത് സ​ക​ല​തും ന​ഷ്ട​പ്പെ​ട്ടി​ന്‍റെ വ്യ​ഥ. മ​റു​ഭാ​ഗ​ത്താ​ക​ട്ടെ ത​ങ്ങ​ളെ ജീ​വി​ത​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു​യ​ർ​ത്താ​നാ​യി വ​ലി​യൊ​രു വി​ഭാ​ഗം ജ​ന​ത.

അ​വ​ർ​ക്കു നേ​തൃ​ത്വം ന​ൽ​കി ഭ​ര​ണ​കൂ​ട​വും ജ​ന​പ്ര​തി​നി​ധി​ക​ളും. 2018ലെ ​ഓ​ണം അ​ങ്ങ​നെ അ​വ​ർ​ക്ക് വി​സ്മ​രി​ക്കാ​ൻ ആ​കി​ല്ല. വീ​ടു​ക​ളി​ലെ ഓ​ണ​സ​ദ്യ ഉ​പേ​ക്ഷി​ച്ച് എം​പി​യും എം​എ​ൽ​എ​മാ​രും ജി​ല്ലാ ക​ള​ക്ട​റും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​മെ​ല്ലാം ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലാ​ണ് 2018 ലെ ​ഓ​ണം ആ​ഘോ​ഷി​ച്ച​ത്.

ക്യാ​ന്പു​ക​ളി​ൽ ല​ഭ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ഓ​ണ​സ​ദ്യ ത​യാ​റാ​ക്കി. തൂ​ശ​നി​ല​യി​ൽ വി​ള​ന്പി.

എ​ല്ലാ​വ​രും ചേ​ർ​ന്ന് പാ​യ​സം ഉ​ൾ​പ്പെ​ടെ ക​ഴി​ച്ച​പ്പോ​ൾ ഇ​തി​നു മു​ന്പ് ആ​സ്വ​ദി​ച്ചി​ട്ടി​ല്ലാ​ത്ത ഓ​സ​ദ്യ​യു​ടെ ഓ​ർ​മ​യി​ലാ​യി ജ​നം. ‌