ചെ​ന്പ​ക​ശേ​രി​യി​ൽ കു​ടും​ബ​യോ​ഗം ആ​റ​ന്മു​ള വ​ള്ളം​ക​ളി​ക്ക് ട്രോ​ഫി ഏ​ർ​പ്പെ​ടു​ത്തി ‌‌
Tuesday, September 10, 2019 11:17 PM IST
ആ​റ​ന്മു​ള: ഉ​ത്ര​ട്ടാ​തി ജ​ലോ​ത്സ​വം ജാ​തി​മ​ത​ഭേ​ദ​മെ​ന്യേ ഒ​രു നാ​ടി​ന്‍റെ വി​കാ​ര​മാ​ണെ​ന്ന് വി​ളി​ച്ച​റി​യി​ച്ച് ക്രി​സ്തീ​യ കു​ടും​ബ​ത്തി​ന്‍റെ ട്രോ​ഫി സ​മ​ര്‍​പ്പ​ണം ആ​റ​ന്മു​ള​യി​ല്‍ ന​ട​ന്നു.
ആ​റ​ന്മു​ള​യി​ലെ പ​ള്ളി​യോ​ട​ങ്ങ​ളി​ല്‍ ജാ​തി​മ​ത ഭേ​ദ​മെ​ന്യേ വ്ര​ത നി​ഷ്ഠ​യോ​ടെ ക​യ​റു​ന്ന​വ​ര്‍ ഒ​ട്ടേ​റെ​യാ​ണ്. എ​ന്നാ​ല്‍ ചെ​മ്പ​ക​ശേ​രി​ല്‍ കു​ടും​ബ​യോ​ഗം ഉ​ത്രാ​ടം നാ​ളി​ല്‍ ത​ങ്ങ​ളു​ടെ പൂ​ര്‍​വി​ക​രോ​ടു​ള്ള സ​മ​ര്‍​പ്പ​ണ​മാ​യി ഉ​ത്ര​ട്ടാ​തി ജ​ലോ​ത്സ​വ​ത്തി​ന് വെ​ള്ളി​യി​ല്‍ തീ​ര്‍​ത്ത ട്രോ​ഫി സ​മ്മാ​നി​ച്ചു കൊ​ണ്ടാ​ണ് നി​ര്‍​വ​ഹി​ച്ച​ത്. തൃ​ശൂ​രി​ലെ വെ​ള്ളി നി​ർ​മാ​ണ ശാ​ല​യി​ലെ ശി​ല്പി സു​നി​ല്‍ ചി​റ​യ​ത്ത് വെ​ള്ളി​യി​ല്‍ രൂ​പ​ക​ല്പ​ന ചെ​യ്ത് ഈ​ട്ടി​ത്ത​ടി​യി​ല്‍ ഉ​റ​പ്പി​ച്ച പ​ള്ളി​യോ​ട മാ​തൃ​ക​യാ​ണ് ട്രോ​ഫി.
കു​ടും​ബ​യോ​ഗ​ത്തി​ന്‍റെ ഭാ​ര​വാ​ഹി​ക​ളാ​യ ഫാ. ​മാ​ത്യൂ​സ് വ​ട്ടി​യാ​നി​ക്ക​ല്‍, രാ​ജു കോ​ശി മാ​ത്യു, പി. ​വി. ജോ​ണ്‍, ജോ​ണ്‍​സ​ണ്‍ പി. ​വ​ർ​ഗീ​സ്, ജോ​ജി ബ്രൈ​റ്റ് മാ​ത്യൂ​സ്, അ​ശ്വി​ന്‍ വ​ര്‍​ഗീ​സ് ജോ​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ര്‍​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ന്‍റെ കി​ഴ​ക്കേ​ന​ട​യി​ല്‍ ട്രോ​ഫി കൈ​മാ​റി. പ​ള്ളി​യോ​ട സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് ബി. ​കൃ​ഷ്ണ​കു​മാ​ര്‍ കൃ​ഷ്ണ​വേ​ണി, സെ​ക്ര​ട്ട​റി രാ​ധാ​കൃ​ഷ്ണ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ജി. ​വെ​ണ്‍​പാ​ല എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഏ​റ്റു​വാ​ങ്ങി. ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ അ​ജി​ത് കു​മാ​ര്‍ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. ‌