ഭ​ക്തി​നി​ര്‍​ഭ​ര​മാ​യി തി​രു​വോ​ണ​ത്തോ​ണി വ​ര​വേ​ല്പ് ‌
Thursday, September 12, 2019 11:15 PM IST
‌ആ​റ​ന്മു​ള: ഉ​ത്രാ​ടം നാ​ൾ സ​ന്ധ്യാ​യ്ക്കു കാ​ട്ടൂ​രി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട തി​രു​വോ​ണ​ത്തോ​ണി​ക്ക് തി​രു​വോ​ണ​പ്പു​ല​രി​യി​ല്‍ ഭ​ക്തി നി​ര്‍​ഭ​ര​മാ​യ വ​ര​വേ​ല്പ്. പ​ള്ളി​യോ​ട​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യി​ല്‍ പാ​ര്‍​ഥ​സാ​ര​ഥി ക്ഷേ​ത്ര​ക്ക​ട​വി​ലെ​ത്തി​യ തി​രു​വോ​ണ​ത്തോ​ണി​ക്ക് ആ​ചാ​ര​പ​ര​മാ​യി വെ​റ്റ​പു​ക​യി​ല ന​ല്‍​കി സ്വീ​ക​രി​ച്ചു.

തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ദ്മ​കു​മാ​ര്‍, പ​ള്ളി​യോ​ട സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് ബി. ​കൃ​ഷ്ണ​കു​മാ​ര്‍ കൃ​ഷ്ണ​വേ​ണി, സെ​ക്ര​ട്ട​റി പി. ​ആ​ര്‍. രാ​ധാ​കൃ​ഷ്ണ​ന്‍, സു​രേ​ഷ് ജി. ​വെ​ണ്‍​പാ​ല, കെ. ​പി. സോ​മ​ന്‍ എ​ന്നി​വ​ര്‍ വെ​റ്റ പു​ക​യി​ല ന​ല്‍​കി സ്വീ​ക​രി​ച്ചു.

ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ അ​ജി​ത് കു​മാ​ര്‍, തി​രു​വോ​ണ യാ​ത്ര ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ വി​നോ​ദ് കു​മാ​ര്‍, റെ​സ്ക്യു ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ അ​നൂ​പ് ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ തോ​ണി​യാ​ത്ര​യെ അ​നു​ഗ​മി​ച്ചു.

ഇ​ട​ക്കാ​ല​ത്ത് നി​ല​ച്ചു പോ​യ കൊ​മ്പും കു​ഴ​ല്‍ വി​ളി​യും പ​ള്ളി​യോ​ട സേ​വാ​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റി​യി​പ്പ് തോ​ണി​യി​ല്‍ ഇ​ത്ത​വ​ണ പു​നഃ​സ്ഥാ​പി​ച്ചി​രു​ന്നു.

മ​ങ്ങാ​ട്ട് ഭ​ട്ട​തി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ട്ടൂ​രി​ല്‍ നി​ന്നു പ​ക​ര്‍​ന്ന ദീ​പം തി​രു​വോ​ണ​ത്തോ​ണി​യി​ല്‍ ജ​ല​മാ​ര്‍​ഗം ആ​റ​ന്മു​ള​യി​ലെ​ത്തി​ച്ച് പാ​ര്‍​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ന്‍റെ കെ​ടാ​വി​ള​ക്കി​ലേ​ക്ക് പ​ക​ര്‍​ന്നു.

അ​ടു​ത്ത ഒ​രു വ​ര്‍​ഷം പാ​ര്‍​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ന്‍റെ കെ​ടാ​വി​ള​ക്കി​ല്‍ തെ​ളി​യു​ന്ന​ത് ഈ ​ദീ​പ​മാ​ണ്.

തി​രു​വോ​ണ വി​ഭ​വ​ങ്ങ​ള്‍​ക്കൊ​ണ്ട് ത​യാ​റാ​ക്കി​യ തി​രു​വോ​ണ സ​ദ്യ​യി​ല്‍ നൂ​റ് ക​ണ​ക്കി​ന് ഭ​ക്ത​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. എ​സ്.​എ​ന്‍. സ​ദാ​ശി​വ​ന്‍ പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​രു​വോ​ണ സ​ദ്യ ഒ​രു​ക്കി​യ​ത്. തി​രു​വോ​ണ സ​ദ്യ​ക്ക് തു​ട​ക്കം കു​റി​ച്ച് പ​ള്ളി​യോ​ട സേ​വാ​സം​ഘം സെ​ക്ര​ട്ട​റി രാ​ധാ​കൃ​ഷ്ണ​ന്‍ പി. ​ആ​ര്‍. ഭ​ദ്ര​ദീ​പം കൊ​ളു​ത്തി. ‌