ജി​ല്ല​യി​ൽ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന​തി​ൽ 341 വീ​ടു​ക​ൾ പു​ന​ർ​നി​ർ​മി​ച്ചു: മ​ന്ത്രി കെ. ​രാ​ജു
Thursday, September 12, 2019 11:15 PM IST
പ​ത്ത​നം​തി​ട്ട: 2018ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ൽ ജി​ല്ല​യി​ൽ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന 615 വീ​ടു​ക​ളി​ൽ 341 എ​ണ്ണ​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി കെ. ​രാ​ജു.
പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​യി പ​ത്ത​നം​തി​ട്ട മെ​ട്രോ റോ​ട്ട​റി ക്ല​ബ് ആ​റ·ു​ള എ​ഴി​ക്കാ​ട് കോ​ള​നി​യി​ൽ നി​ർ​മി​ച്ച ഭ​വ​ന​ങ്ങ​ളു​ടെ താ​ക്കോ​ൽ ദാ​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജി​ല്ല​യി​ൽ 95 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം റൂ​ഫ് ലെ​വ​ലി​ലും 100 എ​ണ്ണം ലി​ന്‍റ​ൽ ലെ​വ​ലി​ലും 73 എ​ണ്ണം ബേ​സ്മെ​ന്‍റ് ഘ​ട്ട​ത്തി​ലും ന​ട​ന്നു​വ​രി​ക​യാ​ണ്. കൈ​മാ​റ്റം ചെ​യ്ത വീ​ടു​ക​ളി​ൽ 114 എ​ണ്ണം കെ​യ​ർ ഹോം ​പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച​തും 199 എ​ണ്ണം സ്വ​ന്തം നി​ർ​മാ​ണ​ത്തി​ലും 28 എ​ണ്ണം സ്പോ​ണ്‍​സ​ർ​ഷി​പ്പി​ൽ പൂ​ർ​ത്തി​യാ​യ​വ​യു​മാ​ണ്.
550 ച​തു​ര​ശ്ര അ​ടി​യി​ൽ 9.90 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് ര​ണ്ട് ഭ​വ​ന​ങ്ങ​ളു​ടേ​യും നി​ർ​മാ​ണം. സ​ന്ധ്യാ സു​രേ​ന്ദ്ര​ന് താ​ക്കോ​ൽ ന​ൽ​കി മ​ന്ത്രി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
മ​ല്ല​ശേ​രി​ൽ ത​ങ്ക​മ​ണി​ക്ക് വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ താ​ക്കോ​ൽ കൈ​മാ​റി. ര​ണ്ട് മു​റി, അ​ടു​ക്ക​ള, ബാ​ത്ത് റൂം, ​ഹാ​ൾ എ​ന്നി​വ​യ​ട​ങ്ങു​ന്ന​താ​ണ് വീ​ട്.
എ​ഡി​എം അ​ല​ക്സ് പി ​തോ​മ​സ്, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​പി. ജ​യ​ൻ, വാ​ർ​ഡ് മെം​ബ​ർ സൂ​സ​ൻ, മെ​ട്രോ റോ​ട്ട​റി ക്ല​ബ് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ കു​രു​വി​ള, ഭാ​ര​വാ​ഹി​യാ​യ ജാ​ത​വേ​ദ​ൻ ന​ന്പൂ​തി​രി, റോ​ട്ട​റി അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ പി.​ജി. മോ​ഹ​ൻ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.