സാ​ക്ഷ​ര​താ പ്ര​വ​ര്‍​ത്ത​നം വി​വി​ധ മേ​ഖ​ല​ക​ളി​ലേ​ക്ക്് വ്യാപി​പ്പി​ക്കും -ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്
Thursday, September 12, 2019 11:15 PM IST
കു​ള​ന​ട: ജി​ല്ല​യി​ലെ സാ​ക്ഷ​ര​താ പ്ര​വ​ര്‍​ത്ത​നം വി​വി​ധ മേ​ഖ​ല​ക​ളി​ലേ​യ്ക്ക് വ്യാ​പി​പ്പി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി. ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കു​ള​ന​ട ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ലോ​ക സാ​ക്ഷ​ര​താ ദി​നാ​ച​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്.
ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍, ഇ​ത​ര സം​സ്ഥാ​ന​തൊ​ഴി​ലാ​ളി​ക​ള്‍, പാ​ര്‍​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട ജ​ന​വി​ഭാ​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ മേ​ഖ​ല​ക​ള്‍​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍​കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖ അ​നി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി​യ​ധ്യ​ക്ഷ കെ.​ജി.​അ​നി​ത മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കു​ള​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ന്‍ കു​ള​ന​ട സാ​ക്ഷ​ര​താ​ദി​ന സ​ന്ദേ​ശം ന​ല്‍​കി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം രാ​ധാ​മ​ണി, സാ​ക്ഷ​ര​താ മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ.​വി.​വി മാ​ത്യു, അ​സി. കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ.​പി. മു​രു​ക​ദാ​സ്, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി കോ​ഴ്‌​സ് ക​ണ്‍​വീ​ന​ര്‍ അ​ഫ്‌​സ​ല്‍ ആ​ന​പ്പാ​റ, ജി​ല്ലാ സാ​ക്ഷ​ര​താ സ​മി​തി​യം​ഗം എ. ​അ​മീ​ര്‍​ജാ​ന്‍, പി​റ്റി​എ പ്ര​സി​ഡ​ന്‍റ് ധ​ര്‍​മേ​ന്ദ്ര​ന്‍, സെ​ന്‍റ​ര്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ ജെ.​നി​സ, എ​സ്. ബി​ന്ദു, ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ നി​രു​പ​മ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.