സാ​മു​ഹ്യ​വി​രു​ദ്ധ ആ​ക്ര​മ​ണം: ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ൾ​ക്കു​നേ​രെ ആ​ക്ര​മ​ണം
Thursday, September 12, 2019 11:15 PM IST
പ​ന്ത​ളം: ഡി​വൈ​എ​ഫ്ഐ പ​ന്ത​ളം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ശ്രീ​ഹ​രി, ബ്ലോ​ക്ക് ക​മ്മി​റ്റി അം​ഗം അ​നൂ​പ് എ​ന്നി​വ​ർ​ക്കു​നേ​രെ ഇ​ല​വും​തി​ട്ട​യി​ൽ ഒ​രു​വി​ഭാ​ഗം ആ​ക്ര​മ​ണം ന​ട​ത്തി.
സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ പോ​യി തി​രി​കെ വ​രു​ന്പോ​ൾ ക​ല്ല​ൻ​മൂ​ടി ജം​ഗ്ഷ​നു സ​മീ​പം പ​ത്തോ​ളം വ​രു​ന്ന സം​ഘം വാ​ഹ​നം ത​ട​ഞ്ഞു നി​ർ​ത്തു​ക​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന രാ​ജീ​വി​നെ ക​ഴു​ത്തി​ൽ ക​ത്തി​വ​യ്ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. പി​ന്നീ​ട് അ​നൂ​പി​നെ​യും ശ്രീ​ഹ​രി​യും ക​ത്തി​കൊ​ണ്ട് കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ത​ല​യ്ക്കു ശ​രീ​ര​ത്തി​ലും മാ​ര​ക​മാ​യ മു​റി​വേ​ൽ​പി​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് പ​രാ​തി. അ​നൂ​പി​നും ശ്രീ​ഹ​രി​ക്കും ത​ല​യ്ക്ക് മാ​ര​ക​മാ​യ മു​റി​വേ​ൽ​ക്കു​ക​യും ഇ​വ​രെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്ത് നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ​ൻ. സി. ​അ​ഭീ​ഷ് അ​റി​യി​ച്ചു. ക​ഞ്ചാ​വ് മാ​ഫി​യ​യാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നും ഡി​വൈ​എ​ഫ്ഐ ആ​രോ​പി​ച്ചു. ‌