ആ​റ​ന്മു​ള ജ​ലോ​ത്സ​വം: ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കും ‌
Thursday, September 12, 2019 11:16 PM IST
‌പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള ജ​ലോ​ത്സ​വ ദി​വ​സം പ​മ്പാ ന​ദി​യി​ല്‍ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തി​ന് ആ​ർ​ഡി​ഒ പി.​ടി. ഏ​ബ്ര​ഹാ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ സ​ത്ര​ത്തി​ല്‍ ചേ​ര്‍​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 4.30 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു​വ​രെ മ​ണി​യാ​ര്‍ ബാ​രേ​ജി​ല്‍ നി​ന്നും 130 ക്യു​മെ​ക്ക്‌​സ് ജ​ലം തു​റ​ന്നു വി​ട്ട് ട്ര​യ​ല്‍ റ​ണ്‍ ന​ട​ത്തി. ഇ​തി​നു ശേ​ഷം ആ​ര്‍​ഡി​ഒ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം സ്ഥി​തി വി​ല​യി​രു​ത്തു​ക​യും ജ​ലോ​ത്സ​വ ദി​വ​സം ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹി​ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​ക​യും ചെ​യ്തു.
നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ല്‍ മൂ​ഴി​യാ​ര്‍, ക​ക്കാ​ട് ജ​ല​വൈ​ദ്യു​ത നി​ല​യ​ങ്ങ​ളി​ലെ വൈ​ദ്യു​ത ഉ​ത്പാ​ദ​നം പൂ​ര്‍​ണ​തോ​തി​ല്‍ ന​ട​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.അ​ള്ളു​ങ്ക​ല്‍ ജ​ല​വൈ​ദ്യു​ത നി​ല​യ​ത്തി​ല്‍ 15ന് ​പു​ല​ര്‍​ച്ചെ ഒ​ന്നു മു​ത​ല്‍ വൈ​ദ്യു​തി ഉ​ത്പാ​ദ​നം പൂ​ര്‍​ണ​തോ​തി​ല്‍ ന​ട​ത്ത​ണം.
കാ​രി​ക്ക​യം ജ​ല​വൈ​ദ്യു​ത നി​ല​യ​ത്തി​ല്‍ 15ന് ​പു​ല​ര്‍​ച്ചെ മൂ​ന്നു മു​ത​ല്‍ വൈ​ദ്യു​തി ഉ​ത്പാ​ദ​നം പൂ​ര്‍​ണ​തോ​തി​ല്‍ ന​ട​ത്തു​ക​യും 90 ക്യു​മെ​ക്‌​സ് എ​ന്ന തോ​തി​ല്‍ ജ​ലം തു​റ​ന്നു വി​ടും. മ​ണി​യാ​ര്‍ ബാ​രേ​ജി​ല്‍ നി​ന്നും 15ന് ​പു​ല​ര്‍​ച്ചെ നാ​ലു മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12 വ​രെ 130 ക്യു​മെ​ക്‌​സ് എ​ന്ന തോ​തി​ല്‍ ജ​ലം തു​റ​ന്നു വി​ടാ​നും നി​ർ​ദേ​ശി​ച്ചു. ‌