തി​രു​വ​ല്ല അ​തി​രൂ​പ​ത അ​സം​ബ്ലി സ​മാ​പി​ച്ചു ‌‌
Saturday, September 14, 2019 10:50 PM IST
തി​രു​വ​ല്ല: ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി തി​രു​വ​ല്ല സെ​ന്‍റ് ജോ​ൺ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ര​ണ്ടാ​മ​ത് തി​രു​വ​ല്ല അ​തി​രൂ​പ​ത അ​സം​ബ്ലി സ​മാ​പി​ച്ചു.
സ്ലീ​ബാ പെ​രു​ന്നാളി​നോ​ട​നു​ബ​ന്ധി​ച്ച് രാ​വി​ലെ 6.30നാ​രം​ഭി​ച്ച ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ സ​മൂ​ഹ​ബ​ലി​യി​ൽ ആ​ർ​ച്ച്ബി​ഷ​പ് ഡോ.​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മു​ഖ്യ കാ​ർ​മി​ക​നാ​യി​രു​ന്നു.

ഡോ.​സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യും വൈ​ദി​ക​രും സ​ഹ​കാ​ർ​മി​ക​രാ​യി. രാ​വി​ലെ ഒ​ന്പ​തി​ന് ആ​രം​ഭി​ച്ച ശൂ​ന്യ വേ​ള​യി​ൽ (സീ​റോ അ​വ​ർ) സ​ഭാ​മ​ക്ക​ളു​ടെ വി​വി​ധ സം​ശ​യ​ങ്ങ​ൾ​ക്ക് വി​ശ​ദീ​ക​ര​ണ​വും ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​വും ന​ൽ​കി. 11-ന് ​ആ​രം​ഭി​ച്ച റി​പ്പോ​ർ​ട്ട് അ​വ​ത​ര​ണ സെ​ഷ​നി​ൽ വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ചെ​റി​യാ​ൻ താ​ഴ​മ​ൺ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.ഷാ​ജി തേ​ല​പ്പു​റ​ത്ത് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

12-ന് ​സ​മാ​പ​ന സ​മ്മേ​ള​നം അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ന:​സാ​ക്ഷി രൂ​പീ​ക​ര​ണ​ത്തി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് വ​ലി​യ സ്ഥാ​ന​മു​ണ്ടെ​ന്ന് ആ​ർ​ച്ച് ബി​ഷ​പ് ഉ​ദ്ബോ​ധി​പ്പി​ച്ചു. മ​ന:​സാ​ക്ഷി എ​ന്ന​ത് ദൈ​വ​ത്തി​ന്‍റെ ഇ​രി​പ്പി​ട​മാ​ണ്.

കു​ടും​ബ​ങ്ങ​ളി​ലെ മു​തി​ർ​ന്ന​വ​രെ ആ​ദ​രി​ക്കാ​നും സ്നേ​ഹ​ത്തോ​ടെ ശു​ശ്രൂ​ഷി​ക്കാ​നും ശ്ര​ദ്ധി​ക്ക​ണം. കു​ടും​ബ​ങ്ങ​ളി​ലെ​യും സ​മൂ​ഹ​ങ്ങ​ളി​ലെ​യും അ​സ്വ​സ്ഥ​ത​ക​ൾ മാ​റാ​ൻ അ​സ​മാ​ധാ​നം മാ​റാ​ൻ ക​ണ്ണീ​രോ​ടെ പ്രാ​ർ​ഥി​ക്ക​ണ​മെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത കൂ​ട്ടി​ച്ചേ​ർ​ത്തു.റ​വ.​ഡോ.​തോ​മ​സു​കു​ട്ടി പ​തി​നെ​ട്ടി​ൽ, ഫാ.​മാ​ത്യു പു​ന​ക്കു​ളം, എ​ജി പ​റ​പ്പാ​ട്, ഷാ​ജി​ക്കു​ട്ടി കൂ​ളി​യാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌