ആ​റ​ന്മു​ള: ജ​ല​നി​ര​പ്പു​യ​രും, ജാ​ഗ്ര​താ നി​ർ​ദേ​ശം ‌‌
Saturday, September 14, 2019 10:50 PM IST
പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള ഉ​ത്ര​ട്ടാ​തി ജ​ലോ​ത്സ​വ ദി​ന​ത്തി​ല്‍ പ​മ്പാ ന​ദി​യി​ല്‍ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ല്‍ മൂ​ഴി​യാ​ര്‍, ക​ക്കാ​ട് ജ​ല​വൈ​ദ്യു​തി നി​ല​യ​ങ്ങ​ളി​ല്‍ ഉ​ത്പാ​ദ​നം പൂ​ര്‍​ണ തോ​തി​ല്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ന് പു​ല​ര്‍​ച്ചെ ഒ​ന്നു മു​ത​ല്‍ അ​ള്ളു​ങ്ക​ല്‍ ജ​ല​വൈ​ദ്യു​തി നി​ല​യ​ത്തി​ലും പു​ല​ര്‍​ച്ചെ മൂ​ന്നു മു​ത​ല്‍ കാ​രി​ക്ക​യം ജ​ല​വൈ​ദ്യു​ത നി​ല​യ​ത്തി​ല്‍ വൈ​ദ്യു​തി ഉ​ത്പാ​ദ​നം പൂ​ര്‍​ണ തോ​തി​ല്‍ ന​ട​ത്തി 90 ക്യൂ​മെ​ക്സ് ജ​ലം തു​റ​ന്നു​വി​ടും. ഇ​ന്നു പു​ല​ർ​ച്ചെ മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12 വ​രെ മ​ണി​യാ​ര്‍ ബാ​രേ​ജി​ല്‍ നി​ന്നും 130 ക്യൂ​മെ​ക്സ് ജ​ല​വും തു​റ​ന്നു​വി​ടും.

ഇ​തേ തു​ട​ര്‍​ന്ന് ക​ക്കാ​ട്ടാ​റി​ലും പ​മ്പാ ന​ദി​യി​ലും ഒ​രു മീ​റ്റ​ര്‍ വ​രെ ജ​ല​നി​ര​പ്പ് ഉ​യ​രും.ക​ക്കാ​ട്ടാ​റി​ന്‍റെ​യും പ​മ്പാ ന​ദി​യു​ടെ​യും തീ​ര​ത്ത് വ​സി​ക്കു​ന്ന​വ​രും പൊ​തു​ജ​ന​ങ്ങ​ളും പ​ള്ളി​യോ​ട​ങ്ങ​ളി​ലെ ക​ര​നാ​ഥ​ന്മാ​രും ക്യാ​പ്റ്റ​ന്മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​നും ജി​ല്ലാ ക​ള​ക്ട​റു​മാ​യ പി. ​ബി. നൂ​ഹ് അ​റി​യി​ച്ചു. ‌