പ​ന്നാ​യി - തേ​വേ​രി റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് ദു​രി​ത​മാ​യി ‌ ‌
Sunday, September 15, 2019 10:48 PM IST
തി​രു​വ​ല്ല : പ​ന്നാ​യി - തേ​വേ​രി റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ച്ച് റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.
ഒ​ന്നാം കു​രി​ശ്, ര​ണ്ടാം കു​രി​ശ്, മൂ​ന്നാം കു​രി​ശ്, മാ​ലി​യി​ൽ പ​ടി തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ൾ താ​ഴ്ന്നു കി​ട​ക്കു​ന്ന​തി​നാ​ൽ റോ​ഡി​ൽ പ​തി​വാ​കു​ന്ന വെ​ള്ള​ക്കെ​ട്ട് ഏ​റെ യാ​ത്രാ​ദു​രി​തം സൃ​ഷ്ടി​ക്കു​ന്നു.
ക​ന​ത്ത മ​ഴ പെ​യ്യു​മ്പോ​ൾ ഈ ​ഭാ​ഗ​ങ്ങ​ളി​ൽ നാ​ല​ടി​യോ​ളം ഉ​യ​ര​ത്തി​ൽ വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്ന​ത് മൂ​ലം വാ​ഹ​ന ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​ല​യ്ക്കു​ന്ന അ​വ​സ്ഥ​യാ​ണ്.
റോ​ഡി​നോ​ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കാ​ട്ടു​ന്ന അ​നാ​സ്ഥ​യ്ക്കെ​തി​രെ പ്ര​തി​ക​രി​ക്കാ​ൻ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ജ​ന​കീ​യ സ​മി​തി​ക്ക് രൂ​പം ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 30നു ​വൈ​കു​ന്നേ​രം നാ​ലി​നു ക്നാ​നാ​യ പ​ള്ളി പാ​രീ​ഷ് ഹാ​ളി​ൽ യോ​ഗം ചേ​രു​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ അ​റി​യി​ച്ചു. ‌