തി​രു​വോ​ണ​ത്തോ​ണി​ക്ക് അ​ക​ന്പ​ടി​യാ​യി ക​ലാ​രൂ​പ​ങ്ങ​ൾ
Sunday, September 15, 2019 10:49 PM IST
ആ​റ​ന്മു​ള: ഉ​ത്ര​ട്ടാ​തി ജ​ലോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ജ​ല​ഘോ​ഷ​യാ​ത്ര​യ്ക്കു മി​ക​വേ​കി ക​ലാ​രൂ​പ​ങ്ങ​ൾ അ​ര​ങ്ങേ​റി.
കേ​ര​ള​ത്തി​ന്‍റെ ത​ന​തു ക​ലാ​രൂ​പ​ങ്ങ​ളാ​യ തി​രു​വാ​തി​ര, ക​ഥ​ക​ളി, വേ​ല​ക​ളി, കു​ത്തി​യൊ​ട്ട​ച്ചു വ​ട് എ​ന്നി​വ​യും മ​ഹാ​ബ​ലി​യും ഭ​ജ​ന സം​ഘ​വും അ​ണി​നി​ര​ന്നി​രു​ന്നു.
തി​രു​വോ​ണ​ത്തോ​ണി​യാ​ത്ര​യു​ടെ അ​ക​ന്പ​ടി​യാ​യാ​ണ് ക​ലാ​രൂ​പ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. പി​ന്നാ​ലെ 52 പ​ള്ളി​യോ​ട​ങ്ങ​ളും ഗ്രൂ​പ്പു​ക​ളാ​യി ജ​ല​ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്തു.

ആം​ബു​ല​ന്‍​സ് അ​നു​വ​ദി​ക്കു​ം: എം​പി

ആ​റ​ന്മു​ള: ആ​റ​ന്മു​ള പ​ള്ളി​യോ​ട സേ​വാ സം​ഘ​ത്തി​ന് ആം​ബു​ല​ന്‍​സ് അ​നു​വ​ദി​ക്കു​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി പ​റ​ഞ്ഞു. ആ​റ​ന്മു​ള ഉ​ത്ര​ട്ടാ​തി ജ​ലോ​ത്സ​വ വേ​ദി​യി​ല്‍ വ​ഞ്ചി​പ്പാ​ട്ട് ആ​ചാ​ര്യ​ന്‍ മേ​ലു​ക​ര ശ​ശി​ധ​ര​ന്‍ നാ​യ​രെ ആ​ദ​രി​ച്ച ശേ​ഷം പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​പി.