ക്ല​ബ് ക്രി​ക്ക​റ്റ് വ​ള​ര്‍​ത്തി​യെ​ടു​ക്ക​ണം: പി. ​ബാ​ല​ച​ന്ദ്ര​ന്‍
Monday, September 16, 2019 10:47 PM IST
‌തി​രു​വ​ല്ല: ക്രി​ക്ക​റ്റ് വ​ള​ര്‍​ച്ച​യ്ക്കാ​യി കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യാ​ണെ​ന്നും ക്ല​ബ് ക്രി​ക്ക​റ്റ് സം​സ്‌​കാ​രം വ​ള​ര്‍​ത്തി​യെ​ടു​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​മെ​ന്നും കേ​ര​ള ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി ഡ​യ​റ​ക്ട​റും ര​ഞ്ജി ട്രോ​ഫി ക​ളി​ക്കാ​ര​നും കോ​ച്ചു​മാ​യ പി. ​ബാ​ല​ച​ന്ദ്ര​ന്‍.

ലീ​സ് ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ 44-ാമ​ത് വാ​ര്‍​ഷി​ക​വും അ​നു​മോ​ദ​ന യോ​ഗ​വും പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക്ല​ബ്ബി​ന്‍റെ അ​ടു​ത്ത വ​ര്‍​ഷ​ത്തേ​ക്കു​ള്ള പ​രി​പാ​ടി​ക​ള്‍ ര​ഞ്ജി​ട്രോ​ഫി താ​ര​ങ്ങ​ളാ​യ കെ.​ജെ. രാ​കേ​ഷ്, അ​നീ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ചെ​റി​യാ​ന്‍ പോ​ള​ച്ചി​റ​ക്ക​ല്‍, പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എ​ന്‍. രാ​ജേ​ഷ്, പി​ഡി​സി​എ മു​ന്‍ സെ​ക്ര​ട്ട​റി ജോ​ജി ജോ​ണ്‍, ചി​റ​യി​ല്‍ കു​ഞ്ഞു, സി. ​ബാ​ല​ച​ന്ദ്ര​ന്‍, അ​ജി​ത് കു​മാ​ര്‍, വി​നോ​ദ് തി​രു​മൂ​ല​പു​രം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
കാ​യി​കാ​ധ്യാ​പ​ക​രാ​യ ആ​ന​ന്ദ്, ഐ​ബി ജോ​ണ്‍, ക്രി​ക്ക​റ്റ് പ​രി​ശീ​ല​ക​രാ​യ സ​ന്തോ​ഷ് കു​മാ​ര്‍, മ​നോ​ജ് പോ​ള​ച്ചി​റ​ക്ക​ല്‍ എ​ന്നി​വ​ര്‍​ക്ക് ര​ഞ്ജി താ​രം കെ.​ജെ. രാ​കേ​ഷ് ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു.

ര​ഞ്ജി താ​ര​ങ്ങ​ളാ​യ എ​സ്. അ​നീ​ഷ്, കെ.​ജെ. രാ​കേ​ഷ്, സം​സ്ഥാ​ന താ​ര​ങ്ങ​ളാ​യ ഫി​ലി​പ്പ് കെ. ​ജോ​സ​ഫ്, വി​നീ​ത് വി​ശ്വ​നാ​ഥ​ന്‍, ജി​തി​ന്‍ വി​ജ​യ് എ​ന്നി​വ​ര്‍​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ള്‍ പി. ​ബാ​ല​ച​ന്ദ്ര​ന്‍ സ​മ്മാ​നി​ച്ചു.‌