ശാ​ലേം ക്രി​ക്ക​റ്റ് ലീ​ഗ് അ​ഖി​ല കേ​ര​ള മ​ത്സ​ര​ങ്ങ​ൾ ‌
Monday, September 16, 2019 10:48 PM IST
‌പ​ത്ത​നം​തി​ട്ട: ഇ​ല​ന്തൂ​ർ ശാ​ലേം മാ​ർ​ത്തോ​മ്മാ യു​വ​ജ​ന​സ​ഖ്യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലും പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തി​ലും ന​ട​ത്തി​യ പ്ര​ഥ​മ ശാ​ലേം ക്രി​ക്ക​റ്റ് ലീ​ഗ് അ​ഖി​ല കേ​ര​ള മ​ത്സ​ര​ങ്ങ​ൾ ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തി.
16 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ കി​ഴ​ക്ക​ൻ മു​ത്തൂ​ർ സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ യു​വ​ജ​ന​സ​ഖ്യം വി​ജ​യി​ക​ളാ​യി. ഇ​ട​മു​റി എ​ബ​നേ​സ​ർ മാ​ർ​ത്തോ​മ്മാ യു​വ​ജ​ന​സ​ഖ്യം ര​ണ്ടാം സ്ഥാ​നം നേ​ടി.
വി​ജ​യി​ക​ൾ​ക്ക് ബെ​ൽ​പെ​പ്പ​ർ റ​സ്റ്റോ​റ​ന്‍റ് പ​ത്ത​നം​തി​ട്ട സ്പോ​ൺ​സ​ർ ചെ​യ്ത എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും റ​ണ്ണ​ർ അ​പ്പി​ന് ലിം​ഗ്വാ​ഫാ​ൻ ഇം​ഗ്ലീ​ഷ് അ​ക്കാ​ഡ​മി പ​ത്ത​നം​തി​ട്ട സ്പോ​ൺ​സ​ർ ചെ​യ്ത എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും ഫെ​ഡ​റ​ൽ ബാ​ങ്ക് ഇ​ല​ന്തൂ​ർ, സ​ന്തോ​ഷ് ഏ​ബ്ര​ഹാം ഇ​ല്ല​ത്തു​പ​റ​ന്പി​ൽ എ​ന്നി​വ​ർ സ്പോ​ൺ​സ​ർ ചെ​യ്ത കാ​ഷ് അ​വാ​ർ​ഡും ന​ല്കി.
സ​ഖ്യം വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ബി​ൻ സി. ​കോ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൈ​ല​പ്ര പ്ര​തീ​ക്ഷ ഭ​വ​ൻ ഡ​യ​റ​ക്ട​ർ റ​വ. ബെ​ന്നി എ​സ്. വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ കു​മാ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.
വി​ൻ​സ​ൻ തോ​മ​സ് ചി​റ​ക്കാ​ല, ജോ​ബി​ൻ ജി​ബു സാം, ​റോ​ബി​ൻ ജി. ​തോ​മ​സ്, ആ​ശി​ഷ് അ​നി​ൽ വ​ർ​ഗീ​സ്, ജ​സ്റ്റി​ൻ ജെ. ​സാം, അ​മ​ൽ ഏ​ബ്ര​ഹാം ജേ​ക്ക​ബ്, ഷി​ജോ കെ. ​മാ​ത്യു, ആ​കാ​ശ് ജി​യോ ജോ​സ​ഫ്, കെ​വി​ൻ സ​നി​ൽ, ജി​തി​ൻ എ​ബി ചെ​റി​യാ​ൻ, നോ​റി​ൻ സ​നി​ൽ വ​ർ​ഗീ​സ്, നെ​വി​ൻ സ്ക​റി​യ, അ​ല​ൻ ജോ​സ​ഫ്, മെ​ൽ​ബി​ൻ, സ​ന​ൽ, നി​തി​ൻ എ​ൻ. സാം, ​ജെ​റി​ൻ സി. ​കോ​ശി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌