മീ​ൻ മു​ട്ടി വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ തി​ര​ക്കേ​റു​ന്നു
Monday, September 16, 2019 10:48 PM IST
ത​ണ്ണി​ത്തോ​ട്: വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ മ​നോ​ഹാ​രി​ത​യി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക് തു​ട​രു​മ്പോ​ഴും മീ​ൻ​മു​ട്ടി വെ​ള്ള​ച്ചാ​ട്ടം കാ​ണാ​നെ​ത്തു​ന്ന​വ​ർ​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പോ​ലും ല​ഭ്യ​മ​ല്ല.
കാ​ടി​ന്‍റെ കൈ​ക്കു​ട​ന്ന​യി​ൽ നി​ന്ന് ക​ല്ലു​ക​ളോ​ട് കി​ന്നാ​രം പ​റ​ഞ്ഞു ചി​ത​റി​ത്തെ​റി​ച്ചെ​ത്തു​ന്ന മ​ണ്ണീ​റ മീ​ൻ​മു​ട്ടി വെ​ള്ള​ച്ചാ​ട്ടം സ​ഞ്ചാ​രി​ക​ളു​ടെ ഹൃ​ദ​യം ക​വ​രു​ക​യാ​ണ്. ഓ​ണ​ക്കാ​ല ഉ​ല്ലാ​സ​ത്തി​നാ​യി ദി​വ​സേ​ന നൂ​റു ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ളാ​ണ് മീ​ൻ​മു​ട്ടി​യി​ലേ​ക്ക് എ​ത്തി​യി​രു​ന്ന​ത്.
സ​ഞ്ചാ​രി​ക​ളു​ടെ മ​ന​സി​ൽ ഇ​ടം ക​ണ്ടെ​ത്തി​യ വെ​ള്ള​ച്ചാ​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഇ​നി​യു​മാ​യി​ട്ടി​ല്ല.
അ​ട​വി ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​യു​ടെ മു​ണ്ടോം​മൂ​ഴി​യി​ലെ കു​ട്ട​വ​ഞ്ചി സ​വാ​രി​ക്കു ശേ​ഷം സ​ഞ്ചാ​രി​ക​ളി​ൽ ഏ​റെ​യും ഇ​വി​ടെ​യെ​ത്തി സ​മ​യം ചെ​ല​വ​ഴി​ച്ചാ​ണ് മ​ട​ങ്ങു​ന്ന​ത്.
കു​ട്ട​വ​ഞ്ചി സ​വാ​രി കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ര​ണ്ട് കി​ലോ​മീ​റ്റ​റോ​ളം സ​ഞ്ച​രി​ച്ചാ​ൽ മീ​ൻ​മു​ട്ടി വെ​ള്ള​ച്ചാ​ട്ട​ത്തി​ലെ​ത്താം. എ​ന്നാ​ൽ റോ​ഡ് ത​ക​ർ​ച്ച​യും വീ​തി​ക്കു​റ​വും സ​ഞ്ചാ​രി​ക​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു.
ദി​വ​സേ​ന നൂ​റു ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ വ​ന്നു​പോ​കു​ന്നെ​ങ്കി​ലും വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പ ഭാ​ഗ​ങ്ങ​ളി​ലെ​ങ്ങും വാ​ഹ​നം നി​ർ​ത്തി​യി​ടാ​ൻ സൗ​ക​ര്യ​മി​ല്ല.ജ​ന​വാ​സ മേ​ഖ​ല​യി​ലൂ‍​ടെ​യു​ള്ള അ​രു​വി​യി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ ത​ണ്ണി​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ​യോ വ​നം​വ​കു​പ്പി​ന്‍റെ​യോ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ല. തി​ര​ക്കേ​റു​മ്പോ​ഴും പോ​ലീ​സ് ഇ​വി​ടേ​ക്ക് തി​രി​ഞ്ഞു നോ​ക്കാ​റു​മി​ല്ല. നി​യ​ന്ത്രി​ക്കാ​നോ നി​ർ​ദേ​ശം ന​ൽ​കാ​നോ ആ​രു​മി​ല്ലാ​ത്ത​തു കാ​ര​ണം വെ​ള്ള​ച്ചാ​ട്ട​ത്തി​നു മു​ക​ളി​ലെ പാ​റ​ക്കെ​ട്ടു​ക​ളി​ലേ​ക്ക് സ​ഞ്ചാ​രി​ക​ൾ ക​യ​റി​പ്പോ​കു​ന്നു​ണ്ട്. ഇ​വി​ടെ വ​ഴു​ക്ക​ലു​ള്ള പാ​റ​യി​ൽ നി​ന്ന് തെ​ന്നി​വീ​ഴാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്.
മൊ​ബൈ​ലി​ൽ ചി​ത്രം പ​ക​ർ​ത്തു​ന്ന​തി​നാ​യി വെ​ള്ള​ച്ചാ​ട്ട​ത്തി​ന് മു​ക​ളി​ലേ​ക്ക് ക​യ​റു​ന്ന​ത് അ​പ​ക​ട​ത്തി​ന് വ​ഴി​വ​യ്ക്കു​മെ​ങ്കി​ലും നി​യ​ന്ത്രി​ക്കാ​ൻ ആ​രു​മി​ല്ലെ​ന്ന​താ​ണ് വ​സ്തു​ത.
അ​ട​വി ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​യു​ടെ ന​വീ​ക​ര​ണ​വും വൈ​കു​ക​യാ​ണ്. ഇ​വി​ടേ​ക്കും വ​നം വ​കു​പ്പ് കാ​ര്യ​മാ​യ ശ്ര​ദ്ധ ന​ൽ​കു​ന്നി​ല്ല. ‌