21 ന് ​മാ​ർ​ച്ചും ധ​ർ​ണ​യും
Wednesday, September 18, 2019 10:53 PM IST
‌മ​ല്ല​പ്പ​ള്ളി: കോ​ട്ട​യം- കോ​ഴ​ഞ്ചേ​രി സം​സ്ഥാ​ന​പാ​ത​യു​ടെ ഭാ​ഗ​മാ​യ മ​ല്ല​പ്പ​ള്ളി - പു​ല്ലാ​ട് റോ​ഡ് ത​ക​ർ​ച്ച പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​ക്ഷോ​ഭ​പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങാ​ൻ കോ​ൺ​ഗ്ര​സ് തീ​രു​മാ​നം.

രാ​ജ്യ​സ​ഭാ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി. ​ജെ. കു​ര്യ​ൻ പ്ര​ത്യേ​കം താ​ത്പ​ര്യ​മെ​ടു​ത്ത് കേ​ന്ദ്ര​റോ​ഡ് ഫ​ണ്ടി​ൽ നി​ന്നും 15 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് ന​ൽ​കി​യി​ട്ട് ര​ണ്ടു വ​ർ​ഷം പി​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ബോ​ധ​പൂ​ർ​വ​മാ​യ അ​ലം​ഭാ​വം കാ​ര​ണം യാ​തൊ​രു നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​വും ന​ട​ത്താ​ൻ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് കു​റ്റ​പ്പെ​ടു​ത്തി.

പു​തി​യ ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ൾ ഇ​ട്ട​തി​നു​ശേ​ഷം മാ​ത്രം റോ​ഡു​പ​ണി ആ​രം​ഭി​ച്ചാ​ൽ മ​തി​യെ​ന്ന നി​ല​പാ​ട് സ്ഥ​ലം എം​എ​ൽ​എ​യും അ​ന്ന​ത്തെ ജ​ല​വി​ഭ​വ​മ​ന്ത്രി​യു​മാ​യി​രു​ന്ന മാ​ത്യു ടി. ​തോ​മ​സ് എ​ടു​ക്കു​ക​യും എ​ന്നാ​ൽ പൈ​പ്പു മാ​റ്റ​ൽ വേ​ഗ​ത്തി​ലാ​ക്കാ​ൻ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​തി​രു​ന്ന​തു​മാ​ണ് ത​ക​ർ​ച്ച പൂ​ർ​ണ​മാ​യ​ത്. ഇ​നി​യും അ​തി​ന്‍റെ അ​നു​ബ​ന്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ബാ​ക്കി ഉ​ള്ള​തി​നാ​ലാ​ണ് റോ​ഡു​പ​ണി താ​മ​സി​ക്കു​ന്ന​ത്. ജി​ല്ലാ ആ​സ്ഥാ​ന​ത്തേ​ക്കും ആ​ശു​പ്ര​തി​ക​ളി​ലേ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​മാ​യി പോ​കു​ന്ന നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ ദി​നം​പ്ര​തി ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ്. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ പോ​ലും വീ​ണ് കൈ​യൊ​ടി​യു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​രി​ക്കു​ന്നു.

പൈ​പ്പ്മാ​റ്റ​ൽ പ്ര​വൃ​ത്തി അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​ക, റോ​ഡി​ലെ കു​ഴി​ക​ള​ട​ച്ച് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ക, ജ​ല അ​ഥോ​റി​റ്റി​യു​ടെ ജോ​ലി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് എ​ത്ര​യും വേ​ഗം ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​ക്ക് റോ​ഡ് കൈ​മാ​റി നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 21ന് ​ബ​ഹു​ജ​ന​മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ 9.30ന് ​പ​ടു​തോ​ട് ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന ബ​ഹു​ജ​ന​മാ​ർ​ച്ച് വെ​ണ്ണി​ക്കു​ള​ത്ത് സ​മാ​പി​ക്കും. തു​ട​ർ​ന്ന് ന​ട​ത്തു​ന്ന ധ​ർ​ണ രാ​ജ്യ​സ​ഭാ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി. ​ജെ. കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ‌