പു​ല്ലാ​ട് - മ​ല്ല​പ്പ​ള്ളി റോ​ഡി​ലെ കു​ഴി​ക​ൾ ഒ​രാ​ഴ്ച​യ്ക്ക​കം അ​ട​യ്ക്കാ​ൻ തീ​രു​മാ​നം
Wednesday, September 18, 2019 10:53 PM IST
പ​ത്ത​നം​തി​ട്ട: ത​ക​ർ​ന്നു കി​ട​ക്കു​ന്ന പു​ല്ലാ​ട് - മ​ല്ല​പ്പ​ള്ളി റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യ്ക്ക് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണാ​ൻ തീ​രു​മാ​നം. മാ​ത്യു ടി ​തോ​മ​സ് എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ചേ​ർ​ന്ന അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം. റോ​ഡി​ന്‍റെ നി​ല​വി​ലു​ള്ള അ​വ​സ്ഥ​യു​ടെ ഗൗ​ര​വം ജി​ല്ലാ ക​ള​ക്ട​ർ പി.​ബി നൂ​ഹ് യോ​ഗ​ത്തി​ൽ വി​വ​രി​ച്ചു.

ഈ ​റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​മാ​ണം ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​ക്ക് കൈ​മാ​റി​യ​തി​നാ​ൽ സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് നി​ല​വി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ ക​ഴി​യി​ല്ല. എ​ങ്കി​ലും ഇ​പ്പോ​ഴ​ത്തെ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മു​ഖേ​ന ഒ​രാ​ഴ്ച​യ്ക്ക​കം റോ​ഡി​ലെ കു​ഴി​ക​ൾ അ​ട​യ്ക്കു​വാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.

മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് വി​വി​ധ വ​കു​പ്പു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ ക​ള​ക്ട​റേ​റ്റി​ൽ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത​ത്. ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യു​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങു​ന്ന​തി​നു മു​ന്പ്, റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ ജ​ല​അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് ലൈ​ൻ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണം.

ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ഈ ​പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​വാ​ൻ തീ​രു​മാ​ന​മാ​യി. ഇ​തി​നു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ക​ഴി​ഞ്ഞ​താ​ണ്. ടെ​ൻ​ഡ​റി​ൽ ക​രാ​റു​കാ​ര​ന് ര​ണ്ടു​മാ​സ​ത്തെ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ജ​ല അ​ഥോ​റി​റ്റി​യു​ടെ ജോ​ലി​ക​ൾ ഒ​രു മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കു​വാ​നാ​ണ് എം​എ​ൽ​എ​യും ജി​ല്ലാ ക​ള​ക്ട​റും നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

റോ​ഡ് സൈ​ഡി​ലെ പൈ​പ്പ് മാ​റ്റി കു​ഴി മൂ​ടു​ന്ന ജോ​ലി​ക​ളാ​ണു പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള​ത്. നി​ല​വി​ൽ പൈ​പ്പി​ട്ടു ക​ഴി​ഞ്ഞു. ഒ​രു മാ​സ​ത്തെ കാ​ല​യ​ള​വ് പ​രി​ഗ​ണി​ച്ച് ഈ ​സ​മ​യ​ത്ത് അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​ണു കു​ഴി​ക​ൾ അ​ട​യ്ക്കു​ന്ന​തി​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. കൂ​ടു​ത​ൽ അ​പ​ക​ട സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ സൈ​ൻ ബോ​ർ​ഡ് സ്ഥാ​പി​ക്കു​വാ​ൻ പോ​ലീ​സി​നും ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.

പു​ല്ലാ​ട്- മ​ല്ല​പ്പ​ള്ളി റോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തി​രു​വ​ല്ല സ​ബ് ക​ള​ക്ട​ർ ഡോ.​വി​ന​യ് ഗോ​യ​ൽ വി​ല​യി​രു​ത്തും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ദേ​ശീ​യ പാ​ത അ​ഥോ​റി​റ്റി, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ്സ് വി​ഭാ​ഗം, ജ​ല അ​ഥോ​റി​റ്റി എ​ന്നി​വ​യു​ടെ യോ​ഗം 23 ന് ​സ​ബ് ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ചേ​രും. ജ​ല അ​ഥോ​റി​റ്റി​യു​ടെ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ക​ഴി​ഞ്ഞാ​ൽ അ​തേ​ആ​ഴ്ച​യി​ൽ ത​ന്നെ ദേ​ശീ​യ പാ​ത അ​ഥോ​റി​റ്റി​യു​ടെ ജോ​ലി​ക​ൾ ആ​രം​ഭി​ക്കും. ജ​ല അ​ഥോ​റി​റ്റി നി​ല​വി​ൽ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ന്ന് തു​ട​ങ്ങും.

ദേ​ശീ​യ പാ​ത അ​ഥോ​റി​റ്റി​യു​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ഒ​രാ​ഴ്ച​യ്ക്ക​കം ആ​രം​ഭി​ക്കും. മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ്, സ​ബ് ക​ള​ക്ട​ർ ഡോ.​വി​ന​യ് ഗോ​യ​ൽ, ജ​ല അ​ഥോ​റി​റ്റി ബോ​ർ​ഡ് അം​ഗം അ​ല​ക്സ് ക​ണ്ണ​മ​ല, തി​രു​വ​ല്ല ഡെ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​ർ ബി.​അ​നി​ൽ​കു​മാ​ർ, ദേ​ശീ​യ​പാ​ത അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ഡി. ​ജോ​ണ്‍ കെ​ന്ന​ത്ത്, ജ​ല അ​ഥോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ ആ​ർ. ശ്രീ​കു​മാ​ർ, പൊ​തു​മ​രാ​മ​ത്ത് റോ​ഡ്സ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ എ​സ്.​എ​ൽ. സ​ജി, കീ​ഴ് വാ​യ്പൂ​ര് പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ബി.​എ​സ്. ആ​ദ​ർ​ശ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.