ശ​ബ​രി റെ​യി​ൽ​പാ​ത​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്ക​ണം: ആ​ന്‍റോ ആ​ന്‍റ​ണി
Wednesday, September 18, 2019 10:53 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി റെ​യി​ൽ​പാ​ത​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി ആ​വ​ശ്യ​പ്പെ​ട്ടു. കോ​ട്ട​യം ജി​ല്ല​യി​ലെ എ​രു​മേ​ലി വ​രെ​യു​ള്ള സ്ഥ​ല​മെ​ടു​പ്പ് ജോ​ലി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

ശ​ബ​രി റെ​യി​ൽ​വേ​യു​ടെ എ​രു​മേ​ലി വ​രെ​യു​ള്ള അ​ലൈ​ൻ​മെ​ന്‍റ് നാ​ലു​വ​ർ​ഷം മു​ന്പ് മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചു ന​ൽ​കി​യി​ട്ടു​ള്ള​താ​ണ്. ശ​ബ​രി റെ​യി​ൽ​പാ​ത​യു​ടെ നി​ർ​മാ​ണ​ച്ചെ​ല​വി​ന്‍റെ 50 ശ​ത​മാ​നം വ​ഹി​ക്കാ​മെ​ന്ന് സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റ് ഉ​റ​പ്പു ന​ൽ​കി​യ​താ​ണെ​ന്നും ഇ​ത് അ​ടി​യ​ന്ത​ര​മാ​യി വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും എം​പി പ​റ​ഞ്ഞു.

തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കൂ​ടി ക​ട​ന്നു​പോ​കു​ന്ന 42 ട്രെ​യി​നു​ക​ളി​ൽ അ​ഞ്ചെ​ണ്ണ​ത്തി​നു മാ​ത്ര​മാ​ണ് സ്റ്റോ​പ്പി​ല്ലാ​ത്ത​തെ​ന്നും ഇ​വ​യ്ക്കു കൂ​ടി സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​ന്‍റോ ആ​ന്‍റ​ണി ആ​വ​ശ്യ​പ്പെ​ട്ടു.

തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വി​ക​സ​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്റ്റേ​ഷ​നു മു​ന്പി​ലൂ​ടെ​യു​ള്ള റോ​ഡ് 10 മീ​റ്റ​ർ വീ​തി​യി​ൽ പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​താ​യും ഇ​തി​ന് റെ​യി​ൽ​വേ​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് അ​നു​കൂ​ല ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കു​മെ​ന്ന് റെ​യി​ൽ​വേ മാ​നേ​ജ​ർ ഉ​റ​പ്പു ന​ൽ​കി​യ​താ​യും എം​പി പ​റ​ഞ്ഞു.