ആ​റ​ന്മു​ള വ​ള്ള​സ​ദ്യ​യി​ൽ പ​ങ്കെ​ടു​ത്ത് അ​ബ്ദു​ള്ള​ക്കു​ട്ടി
Wednesday, September 18, 2019 10:53 PM IST
ആ​റ​ന്മു​ള: മു​ൻ എം​പി​യും മു​ൻ​എം​എ​ൽ​എ​യു​മാ​യ എ. ​പി. അ​ബ്ദു​ള്ള​ക്കു​ട്ടി ആ​റ​ന്മു​ള വ​ള്ള​സ​ദ്യ​യി​ൽ പ​ങ്കെ​ടു​ത്തു. ചെ​ന്നി​ത്ത​ല ക​ര​യോ​ടൊ​പ്പ​മാ​ണ് വ​ള്ള​സ​ദ്യ​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ഹി​മ എ​സ്. നാ​യ​ർ ന​ട​ത്തി​യ വ​ള്ള​സ​ദ്യ​യി​ലാ​ണ് എ. ​പി. അ​ബ്ദു​ള്ള​ക്കു​ട്ടി പ​ങ്കെ​ടു​ത്ത​ത്.

വ​ള്ള​സ​ദ്യ ഏ​റ്റ​വും ഹൃ​ദ്യ​മാ​യ അ​നു​ഭ​വ​മാ​ണെ​ന്ന് അ​ബ്ദു​ള്ള​ക്കു​ട്ടി പ്ര​തി​ക​രി​ച്ചു. വ​ള്ള​സ​ദ്യ​ക്ക് ശേ​ഷം ചെ​ന്നി​ത്ത​ല​പ​ള്ളി​യോ​ട​ത്തെ വ​ന്ദി​ച്ച് പ​ള്ളി​യോ​ട​ത്തി​ൽ ക​യ​റി​യ ശേ​ഷ​മാ​ണ് അ​ബ്ദു​ള്ള​ക്കു​ട്ടി മ​ട​ങ്ങി​യ​ത്. ബി​ജെ​പി നേ​താ​ക്ക​ളാ​യ എം. ​വി. ഗോ​പ​കു​മാ​ർ, എം. ​അ​യ്യ​പ്പ​ൻ​കു​ട്ടി എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

പ​ന്പാ ന​ദി ഉ​ത്സ​വ​കാ​ല​മാ​യ മ​ണ്‍​സൂ​ണ്‍ ആ​രം​ഭം മു​ത​ൽ തു​ട​ങ്ങി​യ ആ​റ​ന്മു​ള വ​ള്ള​സ​ദ്യ​ക​ൾ ഒ​ക്ടോ​ബ​ർ ആ​റി​ന് അ​വ​സാ​നി​ക്കും. നാ​നൂ​റി​ലേ​റെ വ​ഴി​പാ​ടു​കാ​രാ​ണ് ഇ​ത്ത​വ​ണ വ​ള്ള​സ​ദ്യ ന​ട​ത്തു​ന്ന​തി​ന് ആ​റ​ന്മു​ള​യി​ലെ​ത്തി​യ​ത്.