കോ​ട്ട​ത്തോ​ട് വീ​ണ്ടെ​ടു​ക്കാ​ൻ ശ്ര​മം ആ​രം​ഭി​ക്കു​ന്നു
Wednesday, September 18, 2019 10:55 PM IST
തി​രു​വ​ല്ല: കോ​ട്ട​ത്തോ​ട് വീ​ണ്ടെ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ചെ​റി​യാ​ൻ പോ​ള​ച്ചി​റ​യ്ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഉ​ദ്യോ​ഗ​സ്ഥ സം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തി. കോ​ട്ട​ത്തോ​ട്ടി​ലൂ​ടെ​യു​ള്ള നീ​രൊ​ഴു​ക്ക് നി​ല​ച്ച​തി​നെ തു​ട​ർ​ന്ന് തി​രു​മൂ​ല​പു​രം, ഇ​രു​വെ​ള്ളി​പ്ര ഭാ​ഗ​ങ്ങ​ൾ അ​ട​ങ്ങു​ന്ന 17, 18 വാ​ർ​ഡു​ക​ളി​ൽ വെ​ള്ള​പ്പൊ​ക്കം പ​തി​വാ​യ​തി​നെ തു​ട​ർ​ന്നാ​ണ് സം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. കോ​ട്ട​ത്തോ​ടി​ന്‍റെ ഭാ​ഗ​മാ​യ മീ​ന്ത​ല​വ​യ​ൽ പാ​ട​ശേ​ഖ​ര​ത്തി​നു സ​മീ​പം തോ​ട്ടി​ലേ​ക്ക് വീ​ണു കി​ട​ക്കു​ന്ന വ​ലി​യ മ​ര​ങ്ങ​ളും കെ​ട്ടി നി​ൽ​ക്കു​ന്ന പോ​ള​യും നീ​രൊ​ഴു​ക്കി​ന് ത​ട​സ​മാ​കു​ന്ന​താ​യി സം​ഘം ക​ണ്ടെ​ത്തി.

കൂ​ടാ​തെ മീ​ന്ത​ല​വ​യ​ൽ മു​ത​ലു​ള്ള ഭാ​ഗ​ത്ത് മു​പ്പ​തോ​ളം സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ തോ​ട് കൈ​യേ​റി​യ​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്, തോ​ട് കൈ​യേ​റി വീ​ട് നി​ർ​മി​ച്ചി​രി​ക്കു​ന്ന​വ​ർ​ക്ക് റ​വ​ന്യൂ വ​കു​പ്പ് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് പ്ര​ത്യേ​ക സ്ഥ​ലം ന​ൽ​കി പു​ന​ര​ധി​വ​സി​പ്പി​ച്ചി​രു​ന്ന​താ​ണെ​ന്നും പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. തോ​ട് കൈ​യേ​റി വീ​ട് നി​ർ​മി​ച്ചി​രി​ക്കു​ന്ന​വ​രോ​ട് ഉ​ട​മ​സ്ഥാ​വ​കാ​ശം തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​നും സം​ഘം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

കൈ​യേ​റ്റം ന​ട​ന്നി​ട്ടു​ള്ള ഭാ​ഗ​ത്തെ മ​ണ്ണ് നീ​ക്കം ചെ​യ്ത് തോ​ട് വീ​ണ്ടെ​ടു​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ഇ​റി​ഗ്രേ​ഷ​ൻ വ​കു​പ്പി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. തോ​ട് നി​ക​ത്തി വീ​ട് നി​ർ​മി​ച്ചി​രി​ക്കു​ന്ന​വ​രി​ൽ പ​ല​രും ക​ഴി​ഞ്ഞ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ത​ക​ർ​ന്ന വീ​ടു​ക​ൾ പു​ന​ർ നി​ർ​മി​ക്കു​ന്ന​താ​യും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.

ഇ​ത്ത​ര​ക്കാ​ർ​ക്ക് നി​ർ​മാ​ണം നി​ർ​ത്തി​വ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. മീ​ന്ത​ല​വ​യ​ൽ പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ അ​വ​സാ​നം വ​രെ​യു​ള്ള ഭാ​ഗം ദു​ര​ന്ത​നി​വാ​ര​ണ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് തെ​ളി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ക​ള​ക്ട​റെ സ​മീ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ചെ​റി​യാ​ൻ പോ​ള​ച്ചി​റ​യ്ക്ക​ൽ സെ​ക്ര​ട്ട​റി എ​സ്. ബി​ജു കൗ​ണ്‍​സി​ല​ർ​മാ​രാ​യ എം. ​സി. അ​നി​ഷ് കു​മാ​ർ, അ​നി​ത കു​മാ​രി ഇ​റി​ഗേ​ഷ​ൻ, റ​വ​ന്യു, സ​ർ​വേ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.