വൃ​ക്ഷ​ത്തൈ ന​ടീ​ൽ പ​ദ്ധ​തി ജില്ലാ തല ഉദ്ഘാടനം കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ൽ
Wednesday, September 18, 2019 10:55 PM IST
കോ​ഴ​ഞ്ചേ​രി: കേ​ന്ദ്ര സ​ർ​ക്കാ​ർ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തി​യ വൃ​ക്ഷ​ത്തൈ ന​ടീ​ൽ പ​ദ്ധ​തി പ​ത്ത​നം​തി​ട്ട ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തി.കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. കൃ​ഷ്ണ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.പ​ദ്ധ​തി​യോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്കൂ​ളു​ക​ൾ​ക്ക് ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു.കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം മേ​ധാ​വി ഡോ. ​സി.​പി. റോ​ബ​ർ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഈ​ഫ്കോ ഫീ​ൽ​ഡ് ഓ​ഫീ​സ​ർ പി.​കെ.​അ​ബി​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം സ​ബ്ജ​ക്റ്റ് മാ​റ്റ​ർ സ്പെ​ഷ്യ​ലി​സ്റ്റ് വി​നോ​ദ് മാ​ത്യു, ഫാം ​മാ​നേ​ജ​ർ അ​ന്പി​ളി വ​റു​ഗീ​സ്, പ്രോ​ഗ്രാം അ​സ്സി​സ്റ്റ​ന്‍റ് ബി​നു ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.