കോ​ഴ​ഞ്ചേ​രി​യി​ൽ അ​ഗ്നി ര​ക്ഷാ​നി​ല​യ​ത്തി​ന് അ​നു​മ​തി
Wednesday, September 18, 2019 10:56 PM IST
കോ​ഴ​ഞ്ചേ​രി: കോ​ഴ​ഞ്ചേ​രി​യി​ൽ അ​ഗ്നി​ര​ക്ഷാ​നി​ല​യം ആ​രം​ഭി​ക്കാ​ൻ അ​നു​മ​തി​യാ​യി. കോ​ഴ​ഞ്ചേ​രി നി​വാ​സി​ക​ളു​ടെ നീ​ണ്ട നാ​ള​ത്തെ ആ​വ​ശ്യ​മാ​ണ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ആ​രം​ഭി​ക്കു​ന്ന പു​തി​യ 31 ഫ​യ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ കോ​ഴ​ഞ്ചേ​രി​ക്കു മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്ന് വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ പ​റ​ഞ്ഞു.

ആ​റ·ു​ള, കോ​ഴ​ഞ്ചേ​രി പ്ര​ദേ​ശ​ങ്ങ​ളി​ലെ ഭൂ​പ്ര​കൃ​തി​യും കോ​ഴ​ഞ്ചേ​രി​യി​ലെ ഇ​ടു​ങ്ങി​യ​തും തി​ര​ക്കേ​റി​യ റോ​ഡു​ക​ളും അ​നു​ദി​നം വ​ള​ർ​ന്നു വ​രു​ന്ന വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളും ആ​റ​ന്മു​ള ഉ​ത്ര​ട്ടാ​തി ജ​ല​മേ​ള, പാ​ർ​ത്ഥ​സാ​ര​ഥി ക്ഷേ​ത്രം, വ​ള്ള​സ​ദ്യ​ക​ൾ, മാ​രാ​മ​ണ്‍ ചെ​റു​കോ​ൽ​പ്പു​ഴ ക​ണ്‍​വ​ൻ​ഷ​നു​ക​ൾ എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഫ​യ​ർ സ്റ്റേ​ഷ​ൻ ആ​രം​ഭി​ക്കാ​ൻ സ​ർ​ക്കാ​ർ ത​ത്വ​ത്തി​ൽ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. കോ​ഴ​ഞ്ചേ​രി, ആ​റ​ന്മു​ള, അ​യി​രൂ​ർ, തോ​ട്ട​പ്പു​ഴ​ശേ​രി, മ​ല്ല​പ്പു​ഴ​ശേ​രി, കോ​യി​പ്രം, മെ​ഴു​വേ​ലി, ചെ​റു​കോ​ൽ തു​ട​ങ്ങി​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് കോ​ഴ​ഞ്ചേ​രി ഫ​യ​ർ സ്റ്റേ​ഷ​ൻ പ്ര​യോ​ജ​ന​പ്പെ​ടും.ആ​റ·ു​ള, കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​ത്ത് അ​ഗ്നി​ര​ക്ഷാ​നി​ല​യം സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ മു​ഖ്യ​മ​ന്ത്രി​യ്ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട ആ​വ​ശ്യം ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ടും സം​സ്ഥാ​ന ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ വി​ഭാ​ഗ​ത്തി​നോ​ടും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട​വ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ഫ​യ​ർ സ്റ്റേ​ഷ​ൻ ആ​രം​ഭി​ക്ക​ണെ​മെ​ന്ന് ശി​പാ​ർ​ശ ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഈ ​വ​ർ​ഷം ത​ന്നെ സ്റ്റേ​ഷ​ൻ ആ​രം​ഭി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​തെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. ആ​റ·ു​ള ക്ഷേ​ത്ര​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റേ ന​ട​യി​ൽ നി​ല​വി​ലു​ള്ള പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സി​നോ​ട് ചേ​ർ​ന്ന് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് സ്വ​ന്ത​മാ​യി സ്ഥ​ല​മു​ണ്ട്. ഇ​വി​ടെ​യാ​ണ് താ​ത്കാ​ലി​ക​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഫ​യ​ർ സ്റ്റേ​ഷ​ന് അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​മു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. പ്ര​കാ​ശ്കു​മാ​ർ പ​റ​ഞ്ഞു.

തി​രു​വ​ല്ല - കു​ന്പ​ഴ സം​സ്ഥാ​ന പാ​ത​യി​ൽ കോ​ഴ​ഞ്ചേ​രി ടി​ബി ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള പ​ഞ്ചാ​യ​ത്ത് വ​ക സ്റ്റേ​ഡി​യ​ത്തി​ൽ ഹോ​മി​യോ ആ​ശു​പ​ത്രി​യ്ക്ക് സ​മീ​പം നി​ല​വി​ൽ അ​ഞ്ച് ഫ​യ​ർ എ​ൻ​ജി​നു​ക​ൾ​ക്ക് ഒ​രേ സ​മ​യം പാ​ർ​ക്ക് ചെ​യ്യാ​നു​ള്ള സ്ഥ​ല​വും അ​നു​യോ​ജ്യ​മാ​യ കെ​ട്ടി​ട​വു​മു​ണ്ടെ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

സി​ഐ ഓ​ഫീ​സാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​വും ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും. അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ന​ൽ​കേ​ണ്ട ബാ​ധ്യ​ത ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കാ​ണ്. സ്ഥ​ലം ഏ​തു പ​ഞ്ചാ​യ​ത്താ​ണോ ആ​ദ്യം ന​ൽ​കു​ന്ന​ത് അ​വി​ടെ​യാ​യി​രി​ക്കും ഫ​യ​ർ സ്റ്റേ​ഷ​ൻ ആ​രം​ഭി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ട് പ്ര​ള​യ​കാ​ല​ത്തും ആ​റ​ന്മു​ള, കോ​ഴ​ഞ്ചേ​രി പ്ര​ദേ​ശ​ങ്ങ​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഫ​യ​ർ സ്റ്റേ​ഷ​ന്‍റെ അ​ഭാ​വം മൂ​ലം ഏ​റെ ബു​ദ്ധി​മു​ട്ടാ​ണു​ണ്ടാ​യ​ത്. ആ​റ​ന്മു​ള പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര പ​രി​സ​ര​ത്തും കോ​ഴ​ഞ്ചേ​രി ടൗ​ണി​ലും അ​ഗ്നി​ബാ​ധ​ക​ൾ ഉ​ണ്ടാ​യ​പ്പോ​ൾ റാ​ന്നി, ചെ​ങ്ങ​ന്നൂ​ർ, പ​ത്ത​നം​തി​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് അ​ഗ്നി​ശ​മ​ന സേ​നാ​യൂ​ണി​റ്റു​ക​ൾ എ​ത്തി തീ ​അ​ണ​ച്ച​ത്.

കോ​ഴ​ഞ്ചേ​രി​ക്ക് അ​ടി​യ​ന്ത​ര​പ്രാ​ധാ​ന്യ​ത്തോ​ടെ ഫ​യ​ർ സ്റ്റേ​ഷ​ൻ അ​നു​വ​ദി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് വി​ക്ട​ർ ടി.​തോ​മ​സ് പ​റ​ഞ്ഞു.താ​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കാ​ല​ത്ത് തെ​ക്കേ​മ​ലി​ൽ പി​ഐ​പി ക്വാ​ർ​ട്ടേ​ഴ്സി​നോ​ട് ചേ​ർ​ന്ന് ഫ​യ​ർ​സ്റ്റേ​ഷ​ൻ അ​നു​വ​ദി​ക്കു​ക​യും രാ​ഷ്ട്രീ​യ സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് ഇ​തു റാ​ന്നി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു​വെ​ന്നും വി​ക്ട​ർ ചൂ​ണ്ടി​ക്കാ​ട്ടി.