പ്ര​വാ​സി​ക​ൾ​ക്കാ​യി പു​തി​യ പെ​ൻ​ഷ​ൻ പ​ദ്ധ​തി ന​വം​ബ​റി​ൽ ആ​രം​ഭി​ക്കും
Thursday, September 19, 2019 10:22 PM IST
പ​ത്ത​നം​തി​ട്ട: പ്ര​വാ​സി​ക​ൾ​ക്ക് പ്രാ​യ​പ​രി​ധി​യി​ല്ലാ​തെ പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന പു​തി​യ പ​ദ്ധ​തി ന​വം​ബ​റി​ൽ ആ​രം​ഭി​ക്കു​മെ​ന്ന് കേ​ര​ള പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ ജോ​ർ​ജ് വ​ർ​ഗീ​സ് പ​റ​ഞ്ഞു.

കേ​ര​ള പ്ര​വാ​സി വെ​ൽ​ഫ​യ​ർ ബോ​ർ​ഡി​ന്‍റെ അം​ഗ​ത്വ വി​ത​ര​ണ കാ​ന്പെ​യ്നും അ​ദാ​ല​ത്തും പ​ത്ത​നം​തി​ട്ട മു​ൻ​സി​പ്പ​ൽ ടൗ​ണ്‍ ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
നി​ക്ഷേ​പം ന​ട​ത്തി മൂ​ന്നു വ​ർ​ഷം ക​ഴി​യു​ന്പോ​ൾ നി​ക്ഷേ​പ തു​ക​യു​ടെ 10 ശ​ത​മാ​നം ഡി​വി​ഡ​ന്‍റ് ന​ൽ​കു​ന്ന പു​തി​യ പ​ദ്ധ​തി ന​വം​ബ​റോ​ടെ സാ​ധ്യ​മാ​കും.

ഒ​രം​ഗ​ത്തി​ന് മൂ​ന്ന് ല​ക്ഷം മു​ത​ൽ അ​ൻ​പ​ത്തി​യൊ​ന്ന് ല​ക്ഷം രൂ​പ വ​രെ നി​ക്ഷേ​പി​ക്കാ​ൻ സാ​ധി​ക്കും .

നി​ക്ഷേ​പ​ക​ന് മൂ​ന്ന് വ​ർ​ഷം ക​ഴി​യു​ന്പോ​ൾ മു​ത​ൽ പ്രാ​യ​പ​രി​ധി​യി​ല്ലാ​തെ ത​ന്നെ പെ​ൻ​ഷ​ൻ ല​ഭ്യ​മാ​കും.

വെ​ൽ​ഫ​യ​ർ ബോ​ർ​ഡി​ൽ നി​ക്ഷേ​പി​ക്കു​ന്ന തു​ക​യ്ക്ക് ബോ​ർ​ഡും സ​ർ​ക്കാ​രും ഉ​റ​പ്പ് ന​ൽ​കു​മെ​ന്നും ജോ​ർ​ജ് വ​ർ​ഗീ​സ് പ​റ​ഞ്ഞു.

ബോ​ർ​ഡം​ഗം കെ ​സി സ​ജീ​വ് തൈ​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ എം ​രാ​ധാ​കൃ​ഷ്ണ​ൻ, വെ​ൽ​ഫെ​യ​ർ ബോ​ർ​ഡ് ഫി​നാ​ൻ​സ് മാ​നേ​ജ​ർ എ​സ് സ​തീ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.