ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ​​ലീ​​ഗ് അ​​തി​​രൂ​​പ​​താ കൗ​​ണ്‍​സി​​ൽ നാ​​ളെ
Thursday, September 19, 2019 10:26 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ​​ലീ​​ഗ് അ​​തി​​രൂ​​പ​​താ കൗ​​ണ്‍​സി​​ൽ സ​​മ്മേ​​ള​​നം നാ​​ളെ രാ​​വി​​ലെ 9.30ന് ​​അ​​സം​​പ്ഷ​​ൻ കോ​​ള​​ജ് ഇ​​ൻ​​ഡോ​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ക്കും.
അ​​തി​​രൂ​​പ​​താ സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ശാ​​ഖ​​ക​​ളി​​ൽ നി​​ന്നു​​ള്ള ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്ട​​മാ​​ർ, ഓ​​ർ​​ഗ​​നൈ​​സ​​ർ​​മാ​​ർ, ജൂ​​ണി​​യ​​ർ ഓ​​ർ​​ഗ​​നൈ​​സ​​ർ​​മാ​​ർ, പ്ര​​സി​​ഡ​​ന്‍റ്, വൈ​​സ്പ്ര​​സി​​ഡ​​ന്‍റ്, സെ​​ക്ര​​ട്ട​​റി, ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി, അ​​തി​​രൂ​​പ​​താ മേ​​ഖ​​ലാ എ​​ക്സി​​ക്യൂ​​ട്ടീ​​വ് അം​​ഗ​​ങ്ങ​​ൾ എ​​ന്നി​​വ​​ർ സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കും. സ​​മ്മേ​​ള​​ന​​ത്തി​​ൽ മി​​ഷ​​ൻ​​ലീ​​ഗ് സ്ഥാ​​പ​​ക നേ​​താ​​ക്ക​​ളാ​​യ ഫാ.​​ജോ​​സ​​ഫ് മാ​​ലി​​പ്പ​​റ​​ന്പി​​ൽ, കു​​ഞ്ഞേ​​ട്ട​​ൻ എ​​ന്നി​​വ​​രെ അ​​നു​​സ്മ​​രി​​ക്കും.

ഉ​ൽ​സ​വ​ബ​ത്ത വി​ത​ര​ണം ഇ​ന്ന്

ഏ​ഴം​കു​ളം: സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​ഴം​കു​ളം പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​നു​വ​ദി​ച്ച ഉ​ൽ​സ​വ​ബ​ത്ത ഇ​ന്ന് രാ​വി​ലെ 10 മു​ത​ൽ ഏ​ഴം​കു​ളം എം​സ​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വി​ത​ര​ണം ചെ​യ്യും. 2018-19 വ​ർ​ഷം നൂ​റ് ദി​വ​സം ജോ​ലി ചെ​യ്ത പ​ഞ്ചാ​യ​ത്തി​ലെ 1183 കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള 1000 രൂ​പ വീ​ത​മു​ള്ള തു​ക​യാ​ണ് ഇ​ന്നു വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഉ​ൽ​സ​വ​ബ​ത്ത വി​ത​ര​ണ ഉ​ദ്ഘാ​ട​നം ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. അ​ർ​ഹ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ തൊ​ഴി​ലു​റ​പ്പ് കാ​ർ​ഡു​മാ​യി എ​ത്തി തു​ക കൈ​പ്പ​റ്റ​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ബി.​ല​ത അ​റി​യി​ച്ചു.