പത്തനംതിട്ട: ജില്ലാ കോണ്ഗ്രസ് കമ്മിറ്റി ജനറൽ ബോഡി യോഗം നാളെ 2.30ന് പ്രസിഡന്റ് ബാബു ജോർജിന്റെ അധ്യക്ഷതയിൽ പത്തനംതിട്ട രാജീവ് ഭവനിൽ ചേരും.
കോന്നി ഉപതെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ, മണ്ഡലം കോണ്ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ 23 മുതൽ 30 വരെ സംഘടിപ്പിക്കുന്ന ഗാന്ധി സ്മൃതി യാത്രകൾ, ഗാന്ധിജയന്തി ദിനത്തിൽ ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂരിൽ നിന്നും പത്തനംതിട്ടയിലേക്ക് നടത്തുന്ന ഗാന്ധി സന്ദേശ യാത്ര, സ്മൃതി സംഗമം എന്നിവയെക്കുറിച്ച് ചർച്ച ചെയ്ത് തീരുമാനം കൈക്കൊള്ളുന്നതിനാണ് ജനറൽ ബോഡി യോഗം ചേരുന്നതെന്ന് ഡിസിസി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു.
മുതിർന്ന നേതാക്കൾ, എഐസിസി, കെപിസിസി അംഗങ്ങൾ, ഡിസിസി ഭാരവാഹികൾ, മുൻ ഭാരവാഹികൾ, ഡിസിസി അംഗങ്ങൾ, കോണ്ഗ്രസ് ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാർ, പോഷക സംഘടനകളുടെ സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്ത്, മുനിസപ്പൽ അധ്യക്ഷർ, പാർലമെന്ററി പാർട്ടി നേതാക്കൾ എന്നിവർ പങ്കെടുക്കും.